തിരുവനന്തപുരം: അനധികൃതമായി സാമൂഹികക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടി. പൊതുമരാമത്ത് വകുപ്പിലെ 31 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ കൈപ്പറ്റിയ തുക 18 ശതമാനം പലിശസഹിതം തിരിച്ചു പിടിക്കും. വകുപ്പിലെ 47 പേരാണ് അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റിയതെന്നാണ് കണ്ടെത്തല്‍.
ഇതില്‍ 15 പേര്‍ വിവിധ വകുപ്പുകളില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തു വരികയാണ്. ഒരാള്‍ ജോലിയില്‍ നിന്നും വിരമിച്ചു. വിവിധ വകുപ്പുകളിലായി 1500ല്‍ അധികം ആളുകള്‍ അനധികൃതമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയെന്നാണ് ധനവകുപ്പിന്റെ കണ്ടെത്തല്‍.