ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണം; എട്ട് ഡിആര്‍ജി ജവാന്മാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണം; എട്ട് ഡിആര്‍ജി ജവാന്മാര്‍ കൊല്ലപ്പെട്ടു


റായ്പൂര്‍: ബീജാപൂര്‍ ജില്ലയില്‍ നക്‌സലുകള്‍ പട്ടാള വാഹനം സ്‌ഫോടനത്തില്‍ തകര്‍ത്തു. ജില്ലാ റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) എട്ട് ജവാന്മാരും ഒരു സിവിലിയന്‍ ഡ്രൈവറും കൊല്ലപ്പെട്ടു.

നക്സലൈറ്റ് വിരുദ്ധ ഓപ്പറേഷന്‍ കഴിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങളുടെ സ്‌കോര്‍പ്പിയോ വാഹനത്തില്‍ മടങ്ങുമ്പോഴാണ് കുട്രു പൊലീസ് സ്റ്റേഷനു കീഴിലുള്ള അംബേലി ഗ്രാമത്തിന് സമീപം സ്‌ഫോടനം നടന്നതെന്ന് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ബസ്തര്‍ റേഞ്ച്) സുന്ദര്‍രാജ് പി പറഞ്ഞു.

സംസ്ഥാന പൊലീസിന്റെ ഒരു യൂണിറ്റാണ് ഡിആര്‍ജി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ നക്‌സലൈറ്റുകള്‍ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2023 ഏപ്രില്‍ 26ന് ദന്തേവാഡ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിക്കുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെ നക്‌സലുകള്‍ വാഹനം കയറ്റി സ്ഫോടനത്തില്‍ തകര്‍ത്തതിനെ തുടര്‍ന്ന് പത്ത് പൊലീസ് ഉദ്യോഗസ്ഥരും ഒരു സിവിലിയന്‍ ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു.