ടൊറന്റോ: പ്രധാനന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ രാജി കാനഡയില്‍ വ്യത്യസ്ത പ്രതികരണങ്ങളാണുണ്ടാക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ഇവയില്‍ ചില പ്രതികരണങ്ങള്‍ അസാധാരണവുമാണ്.
കാനഡയുടെ ഡി ക്യു എന്ന ഡയറി ക്വീന്‍ നടത്തിയ ആഘോഷ പ്രകടനം വൈറലായിരുന്നു. പ്രധാനമന്ത്രി സ്ഥാനവും ലിബറല്‍ പാര്‍ട്ടി നേതൃത്വവും ട്രൂഡോ തിങ്കളാഴ്ച രാജി വച്ചതിനു പിന്നാലെ ഡയറി ക്വീന്‍ കമ്പനി എഴുതിയത് ഗ്രില്‍ ആന്റ് ചില്‍ ട്രൂഡോയുടെ രാജി സ്‌പെഷ്യല്‍ രണ്ട് ഡോളര്‍ ബര്‍ഗര്‍ ഡ്രൈവ് ത്രു എന്നായിരുന്നു.
എക്‌സില്‍ ഈ പോസ്റ്റ് വൈറലായതോടെ ഡിക്യു എന്നു കൂടി വിളിപ്പേരുള്ള ലാംഗ്ലി സിറ്റിയിലെ ഈ വലിയ ഭക്ഷണ ശൃംഖലയുടെ ഔട്ട്‌ലെറ്റുകളിലേക്ക് രണ്ടു ഡോളറിനു ബര്‍ഗര്‍ വാങ്ങാനുള്ള വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
മുന്‍ പ്രധാനമന്ത്രി പിയറിഎലിയറ്റ് ട്രൂഡോയുടെ പുത്രനും കാനഡയുടെ 23-ാം പ്രധാനമന്ത്രിയുമായിരുന്ന ജസ്റ്റിന്‍ ട്രൂഡോ എത്രമാത്രം പ്രതിസന്ധിയിലാണെന്നതിന് ഉദാഹരണം കൂടിയായി രണ്ടു ഡോളര്‍ ബര്‍ഗര്‍ പ്രതികരണം. കേവലം രണ്ടു ഡോളറിനു പോലും വിലയില്ലാത്ത ഭരണമായിരുന്നു ട്രൂഡോയുടേത് എന്ന് പറയാതെ പറയുന്നതാണ് ഈ പരസ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.