തീ പിടുത്തം; കാലിഫോര്‍ണിയയില്‍ നിന്നും മുപ്പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു

തീ പിടുത്തം; കാലിഫോര്‍ണിയയില്‍ നിന്നും മുപ്പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു


ലോസ് ഏഞ്ചല്‍സ്: പസഫിക് പാലിസേഡ്സ് പരിസരത്തെ കടുത്ത തീപിടുത്തത്തില്‍ തെക്കന്‍ കാലിഫോര്‍ണിയയില്‍ 30,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ലോസ് ഏഞ്ചല്‍സ് അഗ്നിശമന സേനയുടെ കണക്കനുസരിച്ച് പാലിസേഡ്‌സ് തീപിടുത്തത്തില്‍ ഒരു അഗ്‌നിശമന സേനാംഗത്തിന് പരിക്കേല്‍ക്കുകയും 'ഒന്നിലധികം' ആളുകള്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തീപിടുത്തം 2,900 ഏക്കറിലധികം സ്ഥലത്തെ ബാധിച്ചിട്ടുണ്ട്. 

ബുധനാഴ്ച പുലര്‍ച്ചയോടെ കാലിഫോര്‍ണിയയിലെ അല്‍തഡേനയില്‍ പാലിസേഡ്‌സ് തീപിടുത്തത്തില്‍ നിന്ന് മൈലുകള്‍ അകലെ പൊട്ടിപ്പുറപ്പെട്ട തീ ആയിരം ഏക്കറോളം വ്യാപിച്ചു.