കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ സ്ത്രീകളുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച രാഹുല്‍ ഈശ്വറിനെതിരെ നടി ഹണി റോസ്. ചര്‍ച്ചകള്‍ക്ക് രാഹുല്‍ ഈശ്വര്‍ ഒരു മുതല്‍ കൂട്ടാണെന്നും സ്ത്രീകള്‍ എത്ര വലിയ പ്രശ്നം അവതരിപ്പിച്ചാലും തന്റെ അസാമാന്യ ഭാഷാജ്ഞാനവും ഭാഷാ നിയന്ത്രണം കൊണ്ടും അദ്ദേഹം സ്ത്രീകളുടെ പ്രശ്നങ്ങളെ നിര്‍വീര്യമാക്കുമെന്നും ഹണി റോസ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു കുറിപ്പില്‍ വിമര്‍ശിച്ചു.
തന്ത്രികുടുംബത്തില്‍ പെട്ട രാഹുല്‍ ഈശ്വര്‍ പൂജാരി ആവുകയായിരുന്നുവെങ്കില്‍ അദ്ദേഹം സ്ത്രീകള്‍ക്ക് ഒരു ഡ്രസ്സ് കോര്‍ഡ് ഉണ്ടാക്കിയേനെയെന്നും നടി പരിഹസിച്ചു. ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ലെന്നാണ് തനിക്ക് മനസിലായതെന്നും ഹണി റോസ് പറഞ്ഞു.
<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FIamDhwani%2Fposts%2Fpfbid0dLUwpEoZC1xuTKEogPnQYLzs5aTxCaEZyRWhCYXt4cvZnstMKsx7JFWhJGqTTSmYl&show_text=true&width=500" width="500" height="498" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe>
രാഹുല്‍ ഈശ്വര്‍ പൂജാരി ആയിരുന്നെങ്കില്‍ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് ഡ്രസ് കോഡ് ഉണ്ടാക്കിയേനെ-ഹണി റോസ്