മുസ്ലിം ഭൂരിപക്ഷ പ്രവിശ്യയായ കൊസോവോയില്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നവരുടെ ഒഴുക്ക് വര്‍ധിച്ചു. ക്രിസ്ത്യന്‍ പള്ളികളിലെ ബലിപീഠങ്ങള്‍ക്കു സമീപം ജ്ഞാനസ്‌നാനത്തിനായി കാത്തുനില്‍ക്കുകയും പുരോഹിതന്റെ സഹായത്തോടെ മുങ്ങിനിവരുകയും ചെയ്യുന്ന ചടങ്ങുകള്‍ വ്യാപകമാണ്. പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഈ പരിവര്‍ത്തന ചടങ്ങിലൂടെ പുതിയ ആത്മീയ വിശ്വാസത്തിന്റെ ഭാഗമായി തീരുന്നു.
2008 ല്‍ സ്വയം ഒരു സ്വതന്ത്ര സംസ്ഥാനമായി പ്രഖ്യാപിച്ച, തദ്ദേശിയ അല്‍ബേനിയക്കാര്‍ കൂടുതലായി വസിച്ചിരുന്ന മുന്‍ സെര്‍ബിയന്‍ പ്രദേശമായ കൊസോവോയില്‍ ഇത്തരം നിരവധി മതപരിവര്‍ത്തന ചടങ്ങുകള്‍ നടക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ സെന്‍സസ് പ്രകാരം 93 ശതമാനം പേര്‍ മുസ്ലീങ്ങളുള്ള പ്രദേശത്ത് 1.75 ശതമാനം പേര്‍ മാത്രമാണ് റോമന്‍ കത്തോലിക്കര്‍.
ഇസ്ലാമില്‍ നിന്ന് പരിവര്‍ത്തനം ചെയ്ത അല്‍ബേനിയന്‍ തദ്ദേശീയ ക്രിസ്ത്യന്‍ പ്രവര്‍ത്തകരില്‍ ഒരു ചെറിയ വിഭാഗം അവരുടെ ബന്ധുക്കളോട് സഭയെ തങ്ങളുടെ ഐഡന്റിറ്റിയുടെ പ്രകടനമായി കാണാന്‍ അഭ്യര്‍ത്ഥിക്കുന്നു. അവര്‍ അതിനെ 'മടക്ക പ്രസ്ഥാനം' എന്നാണ് വിളിക്കുന്നത്. യൂറോപ്പില്‍ കൊസോവോയുടെ സ്ഥാനത്തിന്റെ നങ്കൂരമായി അവര്‍ കാണുന്ന ഇസ്ലാമിന് മുമ്പുള്ള ഭൂതകാലത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും മിഡില്‍ ഈസ്റ്റില്‍ നിന്ന് ഒഴുകുന്ന മതപരമായ തീവ്രവാദത്തിന് തടയിടാനുള്ള ഒരു നീക്കവും അതിലുണ്ട്.
14-ാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ സാമ്രാജ്യം ഇന്നത്തെ കൊസോവോയും ബാള്‍ക്കന്‍സിലെ മറ്റ് പ്രദേശങ്ങളും കീഴടക്കി ഇസ്ലാമികവല്‍ക്കരിക്കുന്നതുവരെ, തദ്ദേശീയ അല്‍ബേനിയക്കാര്‍ പ്രാഥമികമായി കത്തോലിക്കരായിരുന്നു. 1912 വരെ നീണ്ടുനിന്ന ഓട്ടോമന്‍ ഭരണത്തിന്‍ കീഴില്‍ കൊസോവോയിലെ ഭൂരിഭാഗം ജനങ്ങളും വിശ്വാസങ്ങള്‍ മാറ്റി.
ഈ പ്രക്രിയ നേരെ വിപരീതമാക്കുന്നതിലൂടെ, തദ്ദേശീയ അല്‍ബേനിയക്കാര്‍ക്ക് അവരുടെ യഥാര്‍ത്ഥ ഐഡന്റിറ്റി വീണ്ടെടുക്കാന്‍ കഴിയുമെന്ന് ലാപുഷ്‌നിക് ഗ്രാമത്തിന് പുറത്ത് ജ്ഞാനസ്‌നാനങ്ങള്‍ക്ക് നേതൃത്വം നടകുന്ന പുരോഹിതനായ ഫെതര്‍ ഫ്രാന്‍ കോലാജ് പറഞ്ഞു.
ഇല്ലിറിയക്കാര്‍ എന്ന് വിളിക്കപ്പെടുന്ന ഒരു പുരാതന ജനതയില്‍ നിന്ന് വേരുകള്‍ നേടിയ തദ്ദേശിയ അല്‍ബേനിയക്കാര്‍ പ്രധാനമായും അഡ്രിറ്റിക് കടലിലെ അല്‍ബേനിയയിലാണ് താമസിക്കുന്നത്. എന്നാല്‍ അയല്‍രാജ്യമായ കൊസോവോയിലെ ജനസംഖ്യയുടെ വലിയൊരു ഭാഗവും വടക്കന്‍ മാസിഡോണിയയിലെ ജനസംഖ്യയുടെ നാലിലൊന്ന് ഭാഗവും അവരാണ്.
'ക്രിസ്തുവിനോടൊപ്പം നാം ഉള്‍പ്പെടുന്ന സ്ഥലത്തേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് ഫെതര്‍ കോലാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.
പല മുസ്ലിം രാജ്യങ്ങളിലും ഇസ്ലാം ഉപേക്ഷിക്കുന്നത് കഠിനമായ ശിക്ഷയ്ക്കു കാരണമാകുന്നതാണ്. വധശിക്ഷയ്ക്കുപോലും ഇരകളായേക്കാം. എന്നാല്‍ ഇതുവരെ, കൊസോവോയില്‍ നടക്കുന്ന സ്‌നാപന ചടങ്ങുകള്‍ അക്രമാസക്തമായ എതിര്‍പ്പുകള്‍ സൃഷ്ടിച്ചിട്ടില്ലെങ്കിലും ഓണ്‍ലൈനില്‍ ചില പ്രകോപനപരമായ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതുവരെ എത്ര മതപരിവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമല്ല.
എന്നാല്‍ ഓട്ടോമന്‍ സാമ്രാജ്യം ഇസ്ലാം കൊണ്ടുവരുന്നതിന് വളരെ മുമ്പുതന്നെ കൊസോവോയില്‍ ക്രിസ്റ്റ്യന്റ്റി ഉണ്ടായിരുന്നുവെന്ന് സമ്മതിക്കുന്ന ചരിത്രകാരന്മാര്‍ ഈ പ്രസ്ഥാനത്തിന് പിന്നിലെ ചിന്തയെ ചോദ്യം ചെയ്യുന്നു.
ചരിത്രപരമായി നോക്കിയാല്‍ അവര്‍ പറയുന്നത് ശരിയാണെന്ന് പ്രിസ്റ്റീന സര്‍വകലാശാലയിലെ ചരിത്രകാരനായ ദുരിം അബ്ദുല്ല പറഞ്ഞു. എന്നാല്‍, 'അവരുടെ യുക്തി അര്‍ത്ഥമാക്കുന്നത് നാമെല്ലാവരും അന്യമതക്കാരാകണമെന്നാണ്, കാരണം ഇന്നത്തെ കൊസോവോയുടെ പ്രദേശത്ത് ജീവിക്കുന്ന ആളുകള്‍ ക്രിസ്റ്റ്യന്റ്റിയുടെയും പഴയ ഇസ്ലാമിന്റെയും വരവിനു മുമ്പ് ഒരു മതവിശ്വാസവും ഇല്ലാത്തവരായിരുന്നു.
മുസ്ലീം ഭൂരിപക്ഷ കൊസോവോയില്‍ ക്രിസ്തുമത പരിവര്‍ത്തന നീക്കം ഊര്‍ജ്ജസ്വലമാകുന്നു