മനുഷ്യന്റെ വെട്ടിയെടുത്ത കാലുമായി നരഭോജികളുടെ സല്‍ഫി; പാപുവ ന്യൂ ഗിനിയില്‍ നിന്ന് നടുക്കുന്ന ദൃശ്യം

മനുഷ്യന്റെ വെട്ടിയെടുത്ത കാലുമായി നരഭോജികളുടെ സല്‍ഫി; പാപുവ ന്യൂ ഗിനിയില്‍ നിന്ന് നടുക്കുന്ന ദൃശ്യം


പോര്‍ട്ട് മോറെസ്ബി: മനുഷ്യന്റെ കാല്പാദം വെട്ടിയെടുത്ത് അതുമായി ഫോട്ടോയ്ക്ക് സെല്‍ഫിയെടുക്കുന്ന  നരഭോജികള്‍. പാപുവ ന്യൂ ഗിനിയിലെ ഏറ്റവും പ്രചാരമുള്ള പത്രമായ ദ പാപുവ ന്യൂ ഗിനി പോസ്റ്റിലെ മുന്‍ പേജില്‍ അച്ചടിച്ചുവന്ന ചിത്രവും വാര്‍ത്തയും കണ്ട് ഞെട്ടയിരിക്കുകയാണ് ലോകെ. ചിത്രത്തിന് അനുബന്ധമായ വീഡിയോയും പ്രചരിക്കുന്നുണ്ട്. ഗോയ്ലോള ജില്ലയിലെ സാക്കി ഗ്രാമത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോയിലെ ആളുകള്‍ മനുഷ്യമാംസം കഴിക്കുന്ന ദൃശ്യങ്ങള്‍ ഇല്ലെങ്കിലും കാല്‍പാദം കയ്യില്‍ പിടിച്ച നാക്ക് കൊണ്ട് രുചി കാണിക്കുന്ന ആംഗ്യങ്ങള്‍ ചെയ്യുന്നത് വീഡിയോയില്‍ കാണാം.

രണ്ട് സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കമാണ് പാദത്തിന്റെ ഉടമയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുറത്തുവന്ന ചിത്രം വളരെ ഹൃദയഭേദകമാണെന്നും, ഇത് നരഭോജനത്തിന്റെ ഭീകരമായ കാഴ്ചയാണെന്നും രാജ്യത്തെ ആഭ്യന്തര വകുപ്പ് മന്ത്രിയായ പീറ്റര്‍ സ്യമാലെ പറഞ്ഞു. സഹോദരന്മാര്‍ തമ്മിലുള്ള തര്‍ക്കം രണ്ട് ഗ്രാമങ്ങള്‍ ഏറ്റെടുത്തതാണ് കൊലയിലേക്ക് നയിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരം ക്രൂരതകള്‍ രാജ്യത്തെ ജനത്തെ പ്രതിനിധീകരിക്കുന്നതല്ലെന്നും മനുഷ്യകുലത്തില്‍ ഇത്തരം ക്രൂരതകള്‍ അംഗീകരിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംഭവത്തെ 'മൃഗീയമായ കൊല, മൃതദേഹത്തോട് അനാദരവ്, നരഭോജനം' എന്നീ വാക്കുകള്‍ ഉപയോഗിച്ചായിരുന്നു രാജ്യത്തെ നിയമവകുപ്പ് അധ്യക്ഷന്‍ ഹ്യൂബര്‍ട്ട് നമാനി പ്രതിപാദിച്ചത്. ഇതിനെതിരെയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

രാജ്യത്ത പരമോന്നത് നീതിപീഠത്തിന്റെ തലപ്പത്തുള്ള ആളില്‍ നിന്ന് 'നരഭോജി' എന്ന വാക്ക് വന്നത് രാജ്യത്ത് വളരേയധികം നരഭോജികളുണ്ടെന്ന ചിന്തയുണ്ടാക്കുമെന്നും പുറമെയുള്ളവര്‍ പാപുവ ന്യൂ ഗിനിക്കാരെ മൃഗീയരെന്ന് മുദ്ര കുത്തുന്നതിന് കാരണമാവുമെന്നും സംഭവം നടന്ന ഗോയ്ലോള ജില്ലയില്‍ നിന്നുള്ള പാര്‍ലമെന്റ് പ്രതിനിധി കൈസ്മിറോ അയ പറഞ്ഞു.

ചരിത്രപരമായി നരഭോജനം നടത്തിയിരുന്ന നിരവധി ഗോത്രങ്ങളുള്ള രാജ്യമാണ് പാപുവ ന്യൂഗിനി. എന്നാല്‍ ഇത് രാജ്യത്തെ ഉള്‍ക്കാടുകളിലെ ഒറ്റപ്പെട്ട ഗോത്രങ്ങളിലൊതുങ്ങിയ സംഭവമായിരുന്നു.

മുമ്പ് രണ്ടാം ലോകമഹായുദ്ധത്തില്‍ തന്റെ അമ്മാവന്റെ വിമാനം പാപുവ ന്യൂ ഗിനിയില്‍ വെടിയേറ്റ് തകര്‍ന്നെന്നും അമ്മാവനെ നരഭോജികള്‍ കഴിച്ച് കാണാമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത് വിവാദമായിരുന്നു. എന്നാല്‍ പ്രസിഡന്റ് ഇത് തമാശയ്ക്ക് പറഞ്ഞതാണെന്ന് പറഞ്ഞ് പാപുവ പ്രധാനമന്ത്രി ജെയിംസ് മരാപെ രംഗത്തുവന്നിരുന്നു.

യുഎസ് പ്രസിഡന്റിന് പാപുവ ന്യൂഗിനിയോട് വളരേ ബഹുമാനമാണെന്നും എപ്പോള്‍ കാണുമ്പോഴും നരഭോജി എന്ന വാക്ക് ഉച്ഛരിക്കാറില്ലെന്നും നല്ല കാര്യങ്ങളെ സംസാരിക്കാറുള്ളുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.