വാഷിംഗ്ടണ്‍: യുഎസ് കാപ്പിറ്റോള്‍ കെട്ടിടത്തില്‍ ആയുധങ്ങളുമായി കടക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. വടിവാളും പിച്ചാത്തികളുമായി കടക്കാന്‍ ശ്രമിച്ചയാളെയാണ് സന്ദര്‍ശക കേന്ദ്രത്തിന്റെ പ്രവേശന കവാടത്തില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
എക്‌സ്-റേ മെഷീന്‍ വഴി കടത്തിയ ബോക്‌സില്‍ നിന്നാണ് വടിവാള്‍ പൊലീസ് കണ്ടെത്തിയത്. തുടര്‍ പരിശോധനയില്‍ ഇയാളുടെ ബാഗില്‍ നിന്ന് കത്തികള്‍ കണ്ടെത്തി. പോലീസ് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് വിവരങ്ങളുള്ളത്.
പിടിയിലായ വ്യക്തിയുടെ പേരുവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയില്ല. അപകടകരമായ ആയുധം കൈവശം വച്ചതിന് നിരവധി കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തു.
നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സെനറ്റ് റിപ്പബ്ലിക്കന്‍മാരെ കാണാന്‍ കാപ്പിറ്റോള്‍ ഹില്ലില്‍ എത്താന്‍ പദ്ധതിയിട്ടിരുന്നു. ട്രംപിന്റെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പായിരുന്നു മാരാകായുധങ്ങളുമായി ഒരാള്‍ പിടിയിലാകുന്നത്.
യുഎസ് പാരലമെന്റിന്റെ ജനപ്രതിനിധി സഭകളായ ഹൗസും സെനറ്റും ഉള്‍ക്കൊള്ളുന്ന കെട്ടിടത്തിന്റെ മധ്യഭാഗത്തുള്ള വൃത്താകൃതിയിലുള്ള മുറിയായ ക്യാപിറ്റല്‍ റൊട്ടുണ്ടയില്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചിരുന്നു. അദ്ദേഹത്തിന് ആദരാഞ്ജലി
അര്‍പ്പിക്കാന്‍ ട്രംപ് ഉള്‍പ്പെടെ നിരവധി പേര്‍ എത്തുന്നതിനാല്‍ പതിവിലും ശക്തമായ സുരക്ഷയും പരിശോധനകളും ഏര്‍പ്പെടുത്തിയിരുന്നു.
യുഎസ് കാപ്പിറ്റോള്‍ കെട്ടിടത്തില്‍ ആയുധങ്ങളുമായി കടക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍