ട്രംപിന്റെ 'ഗള്‍ഫ് ഓഫ് അമേരിക്ക' നിര്‍ദ്ദേശത്തെ പരിഹസിച്ച് മെക്‌സിക്കന്‍ പ്രസിഡന്റ്, പകരം 'മെക്‌സിക്കന്‍ അമേരിക്ക' ആകാമെന്ന് നിര്‍ദ്ദേശം

ട്രംപിന്റെ 'ഗള്‍ഫ് ഓഫ് അമേരിക്ക' നിര്‍ദ്ദേശത്തെ പരിഹസിച്ച് മെക്‌സിക്കന്‍ പ്രസിഡന്റ്, പകരം 'മെക്‌സിക്കന്‍ അമേരിക്ക' ആകാമെന്ന് നിര്‍ദ്ദേശം


മെക്‌സിക്കന്‍ സിറ്റി: ഗള്‍ഫ് ഓഫ് മെക്‌സിക്കോയെ 'ഗള്‍ഫ് ഓഫ് അമേരിക്ക' എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സമീപകാല നിര്‍ദ്ദേശത്തെ മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം പരിഹസിച്ചു. വടക്കേ അമേരിക്കയെ 'മെക്‌സിക്കന്‍ അമേരിക്ക' എന്ന് പുനര്‍നാമകരണം ചെയ്യാന്‍ ഒരു പ്രസ്താവനയില്‍ അവര്‍ ട്രംപിനോട് നിര്‍ദ്ദേശിച്ചു. അങ്ങനെയൊരു പേര് ഭുപടത്തില്‍ ഉള്ള കാര്യവും അവര്‍ പരാമര്‍ശിച്ചു.

'എന്തുകൊണ്ടാണ് നമ്മള്‍ അമേരിക്കയെ മെക്‌സിക്കന്‍ അമേരിക്ക എന്ന് വിളിക്കാത്തത്? കേള്‍ക്കുമ്പോള്‍ നന്നായിരിക്കുന്നു, അല്ലേ? വടക്കേ അമേരിക്കയുടെ ആദ്യകാല പ്രാതിനിധ്യം ചിത്രീകരിക്കുന്ന 1607 ലെ ഭൂപടത്തെ പരാമര്‍ശിച്ച് ഷെയ്ന്‍ബോം പറഞ്ഞു. 'മെക്‌സിക്കന്‍ അമേരിക്ക' എന്ന പേരിന് ചരിത്രപരമായ വേരുകളുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 'അദ്ദേഹം പേരിനെക്കുറിച്ചാണ് സംസാരിച്ചത്, ഞങ്ങളും പേരിനെക്കുറിച്ചാണ് സംസാരിക്കുന്നത് '- അവര്‍ പറഞ്ഞു.

 മെക്‌സിക്കോ 'കാര്‍ട്ടലുകളാല്‍ നയിക്കപ്പെടുന്നു' എന്ന ട്രംപിന്റെ വാദം ഷെയ്ന്‍ബോം നിരസിച്ചു. 'മെക്‌സിക്കോയില്‍ ജനങ്ങള്‍ക്കാണ് ചുമതല', രാജ്യത്തിന്റെ സുരക്ഷാ വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജനങ്ങള്‍ പറയുന്നുവെന്ന് ക്ലോഡിയ ഷെയ്ന്‍ബോം പറഞ്ഞു. 'മെക്‌സിക്കോയില്‍ ജനങ്ങളുടെ ഭരിണമാണ്.'

അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും, വരാനിരിക്കുന്ന യുഎസ് പ്രസിഡന്റുമായി 'നല്ല ബന്ധം' ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ പറഞ്ഞു. 'പ്രസിഡന്റ് ട്രംപിന് ആശയവിനിമയം നടത്താനുള്ള വഴിയുണ്ട് '.

ജനുവരി 20 ന് യുഎസ് പ്രസിഡന്റായി രണ്ടാം തവണ അധികാരമേല്‍ക്കാന്‍ ഒരുങ്ങുന്ന ഡോണള്‍ഡ് ട്രംപ്, ഗള്‍ഫ് ഓഫ് മെക്‌സിക്കോയെ 'ഗള്‍ഫ് ഓഫ് അമേരിക്ക' എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള പദ്ധതികള്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

 'അങ്ങനെ ചെയ്യുന്നത് ഉചിതമായിരിക്കുമെന്ന് ട്രംപ് തന്റെ ന്യായവാദം വിശദീകരിച്ചു. ദശലക്ഷക്കണക്കിന് ആളുകളെ നമ്മുടെ രാജ്യത്തേക്ക് ഒഴുകാന്‍ അനുവദിക്കുന്നത് മെക്‌സിക്കോ അവസാനിപ്പിക്കണം. മെക്‌സിക്കോയെ മയക്കുമരുന്ന് സംഘങ്ങള്‍ നിയന്ത്രിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അധികാരത്തില്‍ തിരിച്ചെത്താന്‍ തയ്യാറെടുക്കുമ്പോള്‍ ട്രംപ് മെക്‌സിക്കോയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തിക്കപ്പുറത്തുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയാന്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മെക്‌സിക്കന്‍ ഇറക്കുമതിക്ക് കുത്തനെയുള്ള താരിഫ് ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

മെക്‌സിക്കന്‍ മയക്കുമരുന്ന് സംഘങ്ങളെ തീവ്രവാദ സംഘടനകളായി മുദ്രകുത്താനുള്ള തന്റെ ആദ്യ ഭരണകാലത്തെ മുന്‍ നിര്‍ദ്ദേശവും ട്രംപ് പുനരുജ്ജീവിപ്പിച്ചു.