ഒന്റാരിയോ: സെയിന്റ് തോമസ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്സ് പുതുവത്സര ആഘോഷ രാവ് പങ്കെടുത്തവര്‍ക്ക് അഭൂതപൂര്‍വമായ അനുഭവമായി മാറി. സെയിന്റ് ആന്‍സ് പാരിഷ് ഹാളില്‍ നടന്ന ആഘോഷത്തില്‍ നിരവധി ലോകോത്തരമായ കലാപരിപാടികള്‍ അരങ്ങേറി. ബെത്ലഹേമിലേയ്‌ക്കൊരു യാത്രയെന്ന സംഗീതനൃത്ത പരിപാടിയോടെ തുടങ്ങിയ കലാസന്ധ്യയില്‍ മാജിക് ഷോ, അനവധി നൃത്തനിത്യങ്ങള്‍, ലണ്ടന്‍ സിംഗേഴ്സ് അവതരിപ്പിച്ച ഗാനമേള, സാന്റാക്ലോസിന്റെ ആശംസകള്‍ എന്നിവ അരങ്ങേറി. ഒന്റാറിയോയിലെ സാംസ്‌കാരിക രാഷ്ട്രീയ വാണിജ്യ രംഗങ്ങളിലുള്ള പ്രമുഖ വ്യക്തികള്‍ സന്ദേശങ്ങള്‍ നല്‍കുകയും ക്രിസ്തുമസ്സ് പുതുവത്സര ആശംസകള്‍ നേരുകയും ചെയ്തു. പരിപാടിയുടെ നിരവധി സ്‌പോണ്‍സര്‍മാരെ സംഘാടകര്‍ വേദിയില്‍ ആദരിക്കുകയുണ്ടായി. കൂടാതെ പരിപാടിയുടെ എല്ലാ സഹകാരികള്‍ക്കും പങ്കെടുത്തവര്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു. വിഭവസമൃദ്ധമായ അത്താഴത്തിനു പുറമെ ഭാഗ്യസമ്മാനങ്ങള്‍, പ്രവേശന സമ്മാനങ്ങള്‍ എന്നിവയും നല്‍കപ്പെട്ടു. പരിപാടികളുടെ തയ്യാറെടുപ്പും അവതരണവും സംഘാടകരുടെ അനിതരസാധാരണമായ മികവിന്റെ തെളിവായിമാറി.
ക്രിസ്തുമസ് പുതുവത്സര ആഘോഷ രാവ് സംഘടിപ്പിച്ചു