വിമാനത്തിന്റെ ലാന്റിംഗ് ഗിയറില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

വിമാനത്തിന്റെ ലാന്റിംഗ് ഗിയറില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി


ഫ്ളോറിഡ: ലാന്‍ഡിംഗിനു പിന്നാലെ രൂക്ഷ ഗന്ധം അനുഭവപ്പെട്ട വിമാനത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ജെറ്റ് ബ്ലൂ വിമാനത്തിന്റെ ലാന്റിംഗ് ഗിയറില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. 

ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍- ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. 

മരിച്ചവര്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ഇവര്‍ എങ്ങനെയാണ് വിമാനത്താവളത്തിലും വിമാനത്തിലും കയറിപ്പറ്റിയതെന്ന കാര്യത്തിലും വ്യക്തതയില്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

രണ്ട് പുരുഷന്മാരുടെ അഴുകിയ നിലയിലുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ നിന്നാണ് വിമാനം ഫോര്‍ട്ട് ലോഡര്‍ഡെയ്ലിലെത്തിയത്. മരിച്ച നിലയില്‍ കണ്ടെത്തിയവര്‍ എങ്ങനെ വിമാനത്തില്‍ പ്രവേശിച്ചു എന്നത് സംബന്ധിച്ച് അന്വേഷിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.