കൊച്ചി: അശ്ലീല അധിക്ഷേപം നടത്തിയെന്നാരോപിച്ച് ബോബി ചെമ്മണ്ണൂരിനെതിരെ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് നടി ഹണി റോസ് രഹസ്യമൊഴി നല്‍കി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് നടി മൊഴി നല്‍കിയത്.
രണ്ട് മണിക്കൂറോളം മൊഴി രേഖപ്പെടുത്തല്‍ നീണ്ടു നിന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.