ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും അറസ്റ്റ് വാറന്റ്. ധാക്ക കോടതിയുടേതാണ് നടപടി. ബംഗ്ലാദേശ് കലാപത്തില്‍ ഹസീനയെ പ്രതി ചേര്‍ത്തതിന് പിന്നാലെ ഹസീന ഇന്ത്യയില്‍ അഭയം പ്രാപിച്ചിരുന്നു. ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കാന്‍ ഇന്ത്യയോട് ബംഗ്ലാദേശ് നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്.
സൈന്യത്തിലെ ഉന്നതരടക്കം 11 പേര്‍ക്കെതിരെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. വിദ്യാര്‍ഥി പ്രക്ഷോഭത്തിനു പിന്നാലെയുണ്ടായ കൂട്ടക്കൊലയില്‍ ഷെയ്ഖ് ഹസീനയ്ക്കും പങ്കുണ്ടെന്നാണ് ഇടക്കാല സര്‍ക്കാരിന്റെ നിലപാട്. പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഹസീനയെ ഉടന്‍ മടക്കിക്കൊണ്ടുവരുമെന്നും ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ് പറഞ്ഞിരുന്നു.