കുട്ടിക്കാനം: മാവേലിക്കരയില്‍നിന്നും കെ എസ് ആര്‍ ടിസി ബഡ്ജറ്റ് ടൂറിസം പാക്കേജിന്റെ ഭാഗമായി തഞ്ചാവൂര്‍ , മധുര എന്നിവിടങ്ങളിലേക്ക് തീര്‍ത്ഥാടനത്തിന് പോയി തിരികെ വരികയായിരുന്ന സൂപ്പര്‍ ഡീലക്‌സ് ബസ് അപകടത്തില്‍പ്പെട്ടു. നാല് മരണം. രമ മോഹന്‍ (55 ) , അരുണ്‍ ഹരി (40) , സംഗീത് (45 ),ബിന്ദു ഉണ്ണിത്താന്‍ ( 55 ) എന്നിവരാണ് മരിച്ചത്. ആദ്യ മൂന്ന്‌പേരുടെ മൃതദേഹങ്ങള്‍ കുട്ടിക്കാനം മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും ബിന്ദു ഉണ്ണിത്താന്‍ (55) ന്റെ മൃതദേഹം പാലാ മെഡിസിറ്റിയിലുമാണ് ഉള്ളത്. ഡ്രൈവര്‍മാര്‍ അടക്കം ആകെ 37 പേര്‍ സംഘത്തിലുണ്ടായിരുന്നു. 32 പേര്‍ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും ഒരാള്‍ പാലാ മെഡിസിറ്റിയിലും ചികിത്സയിലുണ്ട്.
കുട്ടിക്കാനം മുണ്ടക്കയം റോഡില്‍ പുല്ലുപാറ കള്ളിവേലില്‍ എസ്റ്റേറ്റിന്റെ സമീപത്താണ് അപകടം നടന്നത്. നാല്‍പത് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞ് മരങ്ങളില്‍ തട്ടിനില്‍ക്കുകയായിരുന്നു.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ , ഇടുക്കി ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരി എന്നിവര്‍ ആശുപത്രി സന്ദര്‍ശിക്കുന്നു