ഹ്യൂസ്റ്റനില്‍ ഭക്തിനിര്‍ഭരമായ മദ്ബഹ വെഞ്ചെരിപ്പ്

ഹ്യൂസ്റ്റനില്‍ ഭക്തിനിര്‍ഭരമായ മദ്ബഹ വെഞ്ചെരിപ്പ്


ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ സെന്റ്. മേരീസ് ക്‌നാനായ  കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ പുതുക്കി നിര്‍മിച്ച മദ്ബഹായുടെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിക്കപ്പെട്ടു.

 വികാരി.ഫാ.ഏബ്രഹാം മുത്തോലത്ത് ഡിസംബര്‍ 24 ലാം തിയതി പാതിരാ കുര്‍ബാനയ്ക്കു മുന്‍പായി  നടന്ന ചടങ്ങില്‍ വച്ച് ആശിര്‍വാദ  കര്‍മ്മം നിര്‍വഹിച്ചു.

അസിസ്റ്റന്റ് വികാരി ഫാ.ജോഷി വലിയവീട്ടില്‍ സഹകാര്‍മ്മികനായിരുന്നു. പുതിയതായി നിര്‍മിക്കപ്പെട്ട മദ്ബഹായും അള്‍ത്താരയും  അതിമനോഹരമായും വര്‍ണ്ണാഭവുമായിരുന്നു.
ഭക്തിസാന്ദ്രമായ വെഞ്ചരിപ്പ് കര്‍മത്തില്‍ ദൈവാലയം  തിങ്ങി നിറഞ്ഞ ഇടവകാംഗങ്ങളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

മനോഹരമായ മദ്ബഹ നിര്‍മാണത്തിന് കൈക്കാരന്‍മാരായ  ജായിച്ചന്‍ തയ്യില്‍ പുത്തന്‍പുരയില്‍, ഷാജുമോന്‍ മുകളേല്‍, ബാബു പറയംകാലയില്‍, ജോപ്പന്‍ പൂവപ്പാടത്ത്, പാരിഷ് എസ്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.

അജി വര്‍ഗീസ് ശങ്കരമംഗലം,നെല്‍സണ്‍ ഗോമസ്, ബിജി കണ്ടോത്ത്,ജെയിംസ് കുന്നാംപടവില്‍, സ്റ്റീവ്  കുന്നാംപടവില്‍ (വോള്‍ഗ ഗ്രൂപ്പ് ഹഹര ) , ബിബി തെക്കനാട്ട് എന്നിവരാണ് നിര്മാണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. ഇവര്‍ക്ക് ചടങ്ങില്‍ വച്ച് ഫാ. ഏബ്രഹാം മുത്തോലത്ത് പാരിതോഷികങ്ങള്‍  സമ്മാനിച്ചു.

ഈ പ്രോജക്ടിന് പിന്തുണയും സാമ്പത്തിക സഹായവും നല്‍കിയ എല്ലാവരെയും ഫാ.മുത്തോലത്ത് പ്രസംഗമദ്ധ്യേ സ്മരിക്കുകയും എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു.