സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു


ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സൈനികര്‍ മരിച്ചു. മൂന്നു സൈനികര്‍ക്ക് പരുക്കേറ്റു. കശ്മീരിലെ എസ്‌കെ പയീന്‍ മേഖലയിലെ വുളാര്‍ വ്യൂ പോയിന്റിനു സമീപമായിരുന്നു അപകടം.

രണ്ടു പട്ടാളക്കാരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പരുക്കേറ്റവരെ ബന്ദിപ്പോര ആശുപത്രിയില്‍ നിന്നും ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. സുരക്ഷാ സേനയും പൊലീസും സംഭവസ്ഥലത്തെത്തി അപകട കാരണം അന്വേഷിച്ചുവരികയാണ്.