ലോകത്തിലെ ഏറ്റവും പ്രായം കൂടി ജാപ്പനീസ് വനിത അന്തരിച്ചു

ലോകത്തിലെ ഏറ്റവും പ്രായം കൂടി ജാപ്പനീസ് വനിത അന്തരിച്ചു


ടോക്കിയോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജാപ്പനീസ് വനിത ടോമിക്കോ ഇറ്റൂക്ക അന്തരിച്ചു. 116 വയസ്സായിരുന്നു പ്രായം. 

നാല് മക്കളും അഞ്ച് പേരക്കുട്ടികളുമുള്ള ഇറ്റൂക്ക 2019 മുതല്‍ താമസിച്ചിരുന്ന ഒരു നഴ്‌സിംഗ് ഹോമില്‍ ഡിസംബര്‍ 29നാണ് മരിച്ചതെന്ന് തെക്കന്‍ സിറ്റി മേയര്‍ പ്രസ്താവനയില്‍ പറഞ്ഞു.

1908 മെയ് 23ന് ആഷിയയ്ക്കടുത്തുള്ള ഒസാക്കയിലെ വാണിജ്യ കേന്ദ്രത്തിലാണ് അവര്‍ ജനിച്ചത്. ഫോര്‍ഡ് മോഡല്‍ ടി യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ അവതരിപ്പിക്കുന്നതിന് നാല് മാസം മുമ്പായിരുന്നു ജനനം. 

2024 ഓഗസ്റ്റില്‍ സ്‌പെയിനിലെ മരിയ ബ്രാന്യാസ് മൊറേറ 117-ാം വയസ്സില്‍ മരിച്ചതിന് ശേഷമാണ് ഇറ്റൂക്ക ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി അംഗീകരിക്കപ്പെട്ടത്.

സെപ്തംബര്‍ വരെ ജപ്പാനിലെ കണക്കുകള്‍ പ്രകാരം 100 വയസോ അതില്‍ കൂടുതലോ പ്രായമുള്ള 95,000-ലധികം പേര്‍ രാജ്യത്തുണ്ട്. അവരില്‍ 88 ശതമാനവും സ്ത്രീകളാണ്. രാജ്യത്തെ 124 ദശലക്ഷം ജനങ്ങളില്‍ മൂന്നിലൊന്ന് പേരും 65 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്.