ഒട്ടാവ: മണിക്കൂറുകള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് ശേഷം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ലിബറല്‍ പാര്‍ട്ടി നേതാവ് സ്ഥാനം ഒഴിഞ്ഞു. ഒരു ദശാബ്ദക്കാലത്തെ അധികാരത്തിന് അന്ത്യംകുറിച്ചുകൊണ്ട് ഒരു വാര്‍ത്താ സമ്മേളനത്തിനിടെ ട്രൂഡോ തന്റെ രാജി പ്രഖ്യാപിച്ചു.
'രാജ്യവ്യാപകമായി ശക്തമായ മത്സര പ്രക്രിയയിലൂടെ പാര്‍ട്ടി അതിന്റെ അടുത്ത നേതാവിനെ തിരഞ്ഞെടുത്തതിന് ശേഷം, പ്രധാനമന്ത്രി എന്ന നിലയില്‍ പാര്‍ട്ടി നേതാവ് സ്ഥാനം രാജിവയ്ക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു' ട്രൂഡോ പറഞ്ഞു.
''ഈ രാജ്യം ഒരു യഥാര്‍ഥ തിരഞ്ഞെടുപ്പിന് അര്‍ഹമാണ്. എനിക്ക് ആഭ്യന്തര പ്രശ്‌നങ്ങല്‍ നേരിടേണ്ടി വന്നാല്‍, തിരഞ്ഞെടുപ്പില്‍ മികച്ച ഓപ്ഷനാകാന്‍ കഴിയില്ലെന്ന് എനിക്ക് വ്യക്തമായി,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഒരു പുതിയ പ്രധാനമന്ത്രിയും ലിബറല്‍ പാര്‍ട്ടിയുടെ നേതാവും അടുത്ത തെരഞ്ഞെടുപ്പില്‍ അതിന്റെ മൂല്യങ്ങളും ആദര്‍ശങ്ങളും വഹിക്കും. മാസങ്ങള്‍ക്കുള്ളില്‍ ഈ പ്രക്രിയ നടക്കുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്,' ട്രൂഡോ പറഞ്ഞു.
കാനഡയുടെ ഉപപ്രധാനമന്ത്രി സ്ഥാനം രാജിവച്ച ക്രിസ്റ്റിയ ഫ്രീലാന്‍ഡിനെക്കുറിച്ച് സംസാരിച്ച ട്രൂഡോ പറഞ്ഞത് 'എന്റെ ഉപപ്രധാനമന്ത്രിയായി തുടരാനും ഏറ്റവും പ്രധാനപ്പെട്ട ഫയലുകളിലൊന്ന് ഏറ്റെടുക്കാനും ക്രിസ്റ്റിയ ഫ്രീലാന്‍ഡ് സമ്മതിക്കുമെന്ന് ഞാന്‍ ശരിക്കും പ്രതീക്ഷിച്ചിരുന്നു. പക്ഷേ അവര്‍ തിരഞ്ഞെടുത്തത് മറ്റൊന്നാണ്.'
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ഞാന്‍ ഒരു പോരാളിയാണ്. എന്റെ ശരീരത്തിലെ എല്ലാ അസ്ഥികളും എപ്പോഴും എന്നോട് പോരാടാന്‍ പറഞ്ഞിട്ടുണ്ട്, കാരണം ഞാന്‍ കനേഡിയന്‍മാരെക്കുറിച്ച് ആഴത്തില്‍ ശ്രദ്ധിക്കുന്നു. ഇതിലൂടെ പ്രവര്‍ത്തിക്കാന്‍ പരമാവധി ശ്രമിച്ചിട്ടും പാര്‍ലമെന്റ് മാസങ്ങളോളം സ്തംഭിച്ചു എന്നതാണ് വസ്തുത.'
മാര്‍ച്ച് 24 വരെ പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ട്രൂഡോ അറിയിച്ചു. അസോസിയേറ്റഡ് പ്രസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, പുതിയ പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം പ്രധാനമന്ത്രിയായി തുടരും.
അടുത്ത കാലത്തായി ട്രൂഡോയുടെ ജനപ്രീതി ഇടിഞ്ഞ സാഹചര്യത്തിലാണ് ഈ തീരുമാനം.
ലിബറല്‍ പാര്‍ട്ടിയിലെ അംഗങ്ങള്‍ പോലും അദ്ദേഹത്തിന്റെ രാജിക്ക് മുമ്പ് പരസ്യമായി ആഹ്വാനം ചെയ്തിട്ടുണ്ട്.
2013-ലാണ് ലിബറല്‍ പാര്‍ട്ടി നേതാവായി ജസ്റ്റിന്‍ ട്രൂഡോ ചുമതലയേറ്റത്. 2015-ല്‍ അധികാരത്തില്‍ എത്തിയ അദ്ദേഹം 2019-ലും 2021-ലും ലിബറലുകളെ വിജയിപ്പിക്കാന്‍ സഹായിച്ചു.