വാഷിംഗ്ടണ്‍: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ജനുവരി 20 ന് ഡോണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന്റെ ആഘോഷപ്പൊലിമ വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ അമേരിക്കന്‍ ധോള്‍ ബാന്‍ഡും അണിനിരക്കും. ക്യാപിറ്റോള്‍ ഹില്ലില്‍ നിന്ന് വൈറ്റ് ഹൗസിലേക്കുള്ള പരേഡില്‍ പങ്കെടുക്കാനാണ് ക്ഷണം ഇന്ത്യന്‍ അമേരിക്കന്‍ ഡോല്‍ വാദ്യ സംഘത്തെ ക്ഷണിച്ചിരിക്കുന്നത്.
ടെക്‌സാസ് ആസ്ഥാനമായുള്ള ഇന്ത്യന്‍ പരമ്പരാഗത ഡ്രം ആയ ശിവം ഡോല്‍ താഷ പഥകിനാണ് ഉദ്ഘാടന ചടങ്ങിന്റെ സംഘാടകരില്‍ നിന്ന് ക്ഷണം ലഭിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ നിരവധി ലോക നേതാക്കളും ആഗോള തലത്തിലുള്ള മാധ്യമങ്ങളും എത്തുന്നുണ്ട്. ലോകം മുഴുവനുമുള്ള കോടിക്കണക്കിന് ആളുകള്‍ കാണുന്ന പരിപാടിയില്‍ ഇന്ത്യന്‍ സംഗീത-വാദ്യമേളങ്ങളുടെ യശസ്സ് ഉയര്‍ത്തുന്നതിനുള്ള അവസരമാണ് ഡോല്‍ സംഘത്തിന് ലഭിച്ചിട്ടുള്ളത്. ഇന്ത്യന്‍ പരമ്പരാഗത ഡ്രം മേള ഇതാദ്യമായാണ് ഇത്രയും വലിയ വേദിയില്‍ പരിപാടി അവതരിപ്പിക്കുന്നതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.
നേരത്തെ മതപരമായ ഉത്സവങ്ങള്‍ക്കുപുറമെ വിപുലമായ ചടങ്ങുകളിലും ഗ്രൂപ്പ് ഡ്രം അവതരിപ്പിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞയുടെ ഭാഗമായി സംഗീത കച്ചേരികള്‍, ആഫ്രിക്കന്‍, ജാപ്പനീസ് താളവാദ്യവാദികളുമായുള്ള പരിപാടി, ഹൗഡി മോഡി ഇവന്റ്, ഹാഫ്‌ടൈം ഷോകള്‍ എന്നിവയും ഉണ്ടാകും. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഉത്സവമാക്കാനാണ് സംഘടകരുടെ ശ്രമം.
ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് കളറാക്കാന്‍ ഇന്ത്യക്കാരുടെ ഡോല്‍ ബാന്‍ഡും