ട്രംപ് സഹായിക്ക് 'കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്' എന്ന് ബ്ലിങ്കന്റെ ബൂമറാംഗ്

ട്രംപ് സഹായിക്ക് 'കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്' എന്ന് ബ്ലിങ്കന്റെ ബൂമറാംഗ്


വാഷിംഗ്ടണ്‍: ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക് സാധാരണ പൗരനെന്ന നിലയിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹത്തിന് തന്റെ അഭിപ്രായം പ്രകടിപ്പിക്കാന്‍ അവകാശമുണ്ടെന്നും യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍.

''നമ്മുടെ രാജ്യത്തെ പൗരന്മാര്‍ക്ക് അവര്‍ക്കാവശ്യമുള്ളത് പറയാന്‍ കഴിയും,'' ജോ ബൈഡന്‍ ജനുവരി 20ന് സ്ഥാനമൊഴിയുന്നതോടെ തന്റെ പദവിയും ഒഴിയുന്ന ബ്ലിങ്കെന്‍ പാരീസില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഏതൊരു അമേരിക്കക്കാരനെയും പോലെ അദ്ദേഹത്തിനും തന്റെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്, യു എസ് ഉന്നത നയതന്ത്രജ്ഞന്‍ കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിന്റെ ഉടമ തങ്ങളുടെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന് ആരോപിക്കുന്ന യൂറോപ്യന്‍ നേതാക്കളില്‍ നിന്ന് മസ്‌കിനെതിരെ വര്‍ധിച്ചുവരുന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് ബ്ലിങ്കന്റെ അഭിപ്രായങ്ങള്‍. ബുധനാഴ്ച, ഫ്രാന്‍സ് യൂറോപ്യന്‍ കമ്മീഷനോട് മസ്‌കിന്റെ ഇടപെടലായി കാണുന്നതിനെതിരെ ഉറച്ച നിലപാട് സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.

ഫെബ്രുവരിയില്‍ ജര്‍മ്മനിയില്‍ നടക്കാനിരിക്കുന്ന സ്നാപ്പ് പോളുകള്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പുകളെ മസ്‌ക് നേരിട്ട് സ്വാധീനിച്ചതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആരോപിച്ചിരുന്നു. 

മറ്റ് യൂറോപ്യന്‍ നേതാക്കളും സമാനമായ ആശങ്കകള്‍ പ്രകടിപ്പിച്ചു. 'സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലേക്കും കാര്യമായ സാമ്പത്തിക സ്രോതസ്സുകളിലേക്കും ഗണ്യമായ ആക്സസ് ഉള്ള ഒരാള്‍ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നത് ആശങ്കാജനകമാണ്' എന്നാണ് നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ പറഞ്ഞത്. 

ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് മസ്‌കിന്റെ പ്രസ്താവനകള്‍ തള്ളിക്കളഞ്ഞു, മസ്‌ക്കിനെ 'ട്രോളന്‍' എന്ന് വിളിച്ചു. മസ്‌കുമായി ഇടപഴകാന്‍ തനിക്ക് താത്പര്യമില്ലെന്ന് ഷോള്‍സ് പറഞ്ഞു. ഫെബ്രുവരിയില്‍ നടക്കുന്ന ജര്‍മ്മന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സോഷ്യല്‍ മീഡിയ ഉടമകളെ അനുവദിക്കരുതെന്നും അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.

യു കെ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ വലതുപക്ഷ പ്രതിപക്ഷ പാര്‍ട്ടികളെ പിന്തുണയ്ക്കുന്നതില്‍ മസ്‌ക് വാചാലനായിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജര്‍മ്മനിയുടെ തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ഡച്ച്ലാന്‍ഡ് പാര്‍ട്ടിയെ മസ്‌ക് പരസ്യമായി അംഗീകരിച്ചു. അദ്ദേഹം എഎഫ്ഡിയെ പിന്തുണയ്ക്കുന്ന ഒരു ജര്‍മ്മന്‍ പത്രത്തില്‍ ഒരു അഭിപ്രായം എഴുതി, എക്‌സില്‍ പാര്‍ട്ടിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥിയായ ആലീസ് വീഡലുമായി തത്സമയ സംവാദം നടത്താന്‍ പദ്ധതിയിടുന്നു.

യു കെയില്‍, മസ്‌ക് പൊതുതെരഞ്ഞെടുപ്പിനുള്ള ആഹ്വാനങ്ങളെ പിന്തുണച്ച് വിവാദം സൃഷ്ടിച്ചു, അവസാന തെരഞ്ഞെടുപ്പ് നടന്ന് ആറ് മാസം മാ്ത്രമേ ആയിട്ടുള്ളു. ഗവണ്‍മെന്റിനെ പിരിച്ചുവിടാന്‍ ചാള്‍സ് രാജാവിനെ പ്രേരിപ്പിക്കുന്ന ഒരു പോസ്റ്റ് അദ്ദേഹം എക്‌സില്‍ പങ്കിട്ടു. രാജാവ് ഇടപെടണമെന്നും ഞങ്ങള്‍ക്ക് കെയര്‍ രാജ്യം നയിക്കാന്‍ കഴിയില്ലെന്നുമായിരുന്നു പോസ്റ്റ്..