പുല്‍പ്പള്ളി: പുല്‍പ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ണാടക സ്വദേശിയായ 22കാരന് ദാരുണാന്ത്യം. റിസര്‍വ് വനത്തിനുള്ളിലാണ് സംഭവം. കുട്ട സ്വദേശിയായ വിഷ്ണു ആണ് മരിച്ചത്.
പുല്‍പ്പള്ളിയിലെ കൊല്ലിവയല്‍ കോളനിയില്‍ വന്ന വിഷ്ണു കബനി നദി കടന്ന് കര്‍ണാടകയിലേക്കുള്ള മടക്ക യാത്രക്കിടെയാണ് ആക്രമിക്കപ്പെട്ടത്. പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്താണ് കാട്ടാന ആക്രമിച്ചത്.
വിവരമറിഞ്ഞ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉടനടി സ്ഥലത്തെത്തി വിഷ്ണുവിനെ ചുമന്ന് വനപാതയിലെത്തിച്ച് വനം വകുപ്പിന്റെ ജീപ്പില്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ യാത്രാ മധ്യേ വിഷ്ണു മരിക്കുകയായിരുന്നു.