സ്വിഗ്ഗിയിലും സൊമാറ്റോയിലും ഗേള്‍ഫ്രണ്ടിനെ തെരഞ്ഞവരുണ്ട്; വധുവിനേയും

സ്വിഗ്ഗിയിലും സൊമാറ്റോയിലും ഗേള്‍ഫ്രണ്ടിനെ തെരഞ്ഞവരുണ്ട്; വധുവിനേയും


ന്യൂഡല്‍ഹി: ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോയിലും സ്വിഗ്ഗിയിലും ഇന്ത്യക്കാര്‍ ഭക്ഷണം മാത്രമല്ല തെരഞ്ഞതെന്ന കൗതുകകരമായ റിപ്പോര്‍ട്ട് പുറത്തു വന്നു. കഴിഞ്ഞ വര്‍ഷം ഭക്ഷണത്തിന് പുറമേ മറ്റു പലതും ഇന്ത്യക്കാര്‍ ഈ ആപ്പുകളില്‍ അന്വേഷിച്ചിട്ടുണ്ടത്രെ. 

2024ല്‍ ഫുഡ് ഡെലിവറി ആപ്പുകളില്‍ ഭക്ഷണത്തിന് പുറമേ ഗേള്‍ഫ്രണ്ട്, വധു തുടങ്ങിയ വാക്കുകളും ആളുകള്‍ അന്വേഷിച്ചിട്ടുണ്ടത്രെ. 4940 പേരാണ് ഫുഡ് ഡെലിവറി ആപ്പില്‍ ഗേള്‍ഫ്രണ്ടിനെ തെരഞ്ഞെത്. വധുവിനെ 40 പേരാണ് അന്വേഷിച്ചിരിക്കുന്നത്. 

ഭക്ഷണ വിതരണത്തിന് പുറമേ മറ്റെന്തെങ്കിലും സാധ്യതകൂടി ഈ ആപ്പുകളുണ്ടോ എന്നന്വേഷിക്കുന്ന ത്വരയാകാം ഇതിനു പിന്നിലെന്നാണ് കരുതുന്നത്.