തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ജയിലില്‍ കഴിയുന്ന കൊടി സുനി പരോളില്‍ പുറത്തിറങ്ങി. സുനിയുടെ അമ്മ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ 30 ദിവസത്തെ പരോളാണ് ജയില്‍ ഡിജിപി അനുവദിച്ചിരിക്കുന്നത്.
മനുഷ്യാവകാശ കമ്മീഷനും സുനിയുടെ അമ്മ നേരത്തെ അപേക്ഷ നല്‍കിയിരുന്നു. കമ്മീഷന്‍ നല്‍കിയ ശുപാര്‍ശയുടെ കൂടി അടിസ്ഥാനത്തിലാണ് ജയില്‍ ഡിജിപിയുടെ തീരുമാനം.
അതേസമയം, പൊലീസിന്റെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് കൊടി സുനിക്കു പരോള്‍ നല്‍കുന്നതിന് എതിരായിരുന്നു എന്നും സൂചനയുണ്ട്.