കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന അതിജീവിതയുടെ ആവശ്യം കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വാദം തള്ളിയത്.
തുറന്ന കോടതിയില്‍ വാദം നടത്തണമെന്നായിരുന്നു വിചാരണ കോടതിയില്‍ നടി ആവശ്യം ഉന്നയിച്ചത്. വിചാരണയുടെ വിവരം പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നും വിചാരണയുടെ യഥാര്‍ഥ വശങ്ങള്‍ പുറത്തു വരാന്‍ തുറന്ന കോടതിയില്‍ അന്തിമ വാദം നടത്തണമെന്നുമായിരുന്നു ഹര്‍ജിയില്‍ അതിജീവിത ആവശ്യപ്പെട്ടത്.
2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനുള്ളില്‍ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടന്‍ ദിലീപ് ഉള്‍പ്പെടെ ഒന്‍പത് പേരാണ് കേസില്‍ പ്രതികള്‍. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസില്‍ മാപ്പ് സാക്ഷിയാക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് അടുത്തിടെ സുപ്രിം കോടതി ജാമ്യം അനുവദിച്ചിരുന്നു.