ബിജു നാരായണന്‍ ലൈവ് മ്യൂസിക് ഷോ മെയ് 3ന് വൈകിട്ട്

ബിജു നാരായണന്‍ ലൈവ് മ്യൂസിക് ഷോ മെയ് 3ന് വൈകിട്ട്


ഡാളസ്: മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ഗോള്‍ഡന്‍ ജൂബിലി

ആഘോഷങ്ങളുടെ ഭാഗമായി ഇടവകയുടെ നേതൃത്വത്തില്‍ ആത്മീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളെ ഉള്‍ക്കൊള്ളുന്ന വിവിധ പരിപാടികള്‍ നടത്തുന്നതോടൊപ്പം ഡാളസിലെ

സംഗീതാസ്വാദകര്‍ക്കായി പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്‍ നയിക്കുന്ന ലൈവ്

മ്യൂസിക് ഷോ അരങ്ങേറുന്നു.

മെയ് 3 ഞായറാഴ്ച വൈകുന്നേരം 5.30ന് മാര്‍ത്തോമാ ഇവന്റ് സെന്ററില്‍ നടക്കുന്ന സംഗീത

വിരുന്ന് പുതുതലമുറക്ക് മലയാളി പാരമ്പര്യത്തിന്റെ സംഗീതസൗന്ദര്യം പരിചയപ്പെടുത്തുവാനുള്ള അവസരവും സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഒന്നിപ്പിക്കുന്ന സാംസ്‌കാരിക വേദിയും ആയിരിക്കും എന്ന് ഇടവക വികാരി റവ.

എബ്രഹാം വി സാംസണ്‍, സഹ വികാരി ജെസ്വിന്‍ എസ് ജോണ്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

വേദിയില്‍ ഭക്തിഗാനങ്ങള്‍, സിനിമാഗാനങ്ങള്‍, ഹൃദയസ്പര്‍ശിയായ മേളങ്ങള്‍ എന്നിവയുടെ സമന്വയം ഉണ്ടായിരിക്കും. മികച്ച സംഗീതജ്ഞന്മാരുടെ കൂട്ടായ്മയില്‍ അവതരിപ്പിക്കുന്ന

ലൈവ് ഓര്‍ക്കസ്ട്ര പ്രേക്ഷകര്‍ക്ക് മികച്ച സംഗീതാനുഭവം സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോബി ജോണ്‍  214-235-3888, റോബി ജെയിംസ് 817-696-7450, ആരോണ്‍ എബ്രഹാം 940-312-8012, അലക്‌സ് ചാക്കോ 214-938-1345, എബി ജോര്‍ജ്. 214-529-7468 എന്ന നമ്പറുകളിലോ https://us.justeasybook.com/events/sks2-dallsa എന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.