ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 7 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് മോര്‍ട്ടണ്‍ ഗ്രോവിലെ സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഈ വര്‍ഷത്തെ വനിതാദിനാഘോഷങ്ങള്‍ നടക്കും. സ്ത്രീകള്‍ സ്ത്രീകളെ ശക്തിപ്പെടുത്തുമ്പോള്‍ എ സെലിബ്രേഷന്‍ ഓഫ് സ്‌ട്രെങ്ത് ആന്റ് ലീഡര്‍ഷിപ്പ് എന്ന വിഷയത്തില്‍ ഊന്നിയുള്ളതായിരിക്കും ഈ വര്‍ഷത്തെ വനിതാ ദിനാഘോഷങ്ങളെന്ന് കോ ഓര്‍ഡിനേറ്റര്‍മാരായ നിഷ മാത്യൂസ് എറിക്, ഷൈനി ഹരിദാസ്, ബീന ജോര്‍ജ് എന്നിവര്‍ അറിയിച്ചു
മലയാളി നാഷണല്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ മീറ്റ്അപ്പ്, പ്രതിഭാ മത്സരം (പ്രായപരിധി: 25- 40), സാമൂഹിക സേവനം അടിസ്ഥാനമാക്കിയുള്ള അവതരണം എന്നിങ്ങനെ മൂന്ന് സെഷനുകളിലായിട്ടായിരിക്കും ആഘോഷ പരിപാടികള്‍ നടക്കുക.
അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്ത മലയാളി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ പങ്കെടുക്കുന്ന ഈ പ്രത്യേക സംഗമത്തില്‍ ജീവിതശൈലി, ഫാഷന്‍, സംരംഭകത്വം, ഫിറ്റ്‌നസ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട അവരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കുന്നതായിരിക്കും.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവര്‍ക്ക് അവരുടെ പ്രതിഭകള്‍ പ്രകടിപ്പിക്കുവാന്‍ അവസരമുണ്ടാകും. വിജയികള്‍ക്ക് പുരസ്‌കാരങ്ങളും ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും.
സാമൂഹിക സേവനം അടിസ്ഥാനമാക്കിയുള്ള അവതരണത്തില്‍ സഹായം അര്‍ഹിക്കുന്ന ഒരു വ്യക്തിയെയോ സംഘടനയെയോ പരിചയപ്പെടുത്തുന്ന വീഡിയോ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ ഉള്ളടക്കം അവതരിപ്പിച്ച് എന്തുകൊണ്ടാണ് അവരെ തിരഞ്ഞെടുക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള വിശദമായ വിശദീകരണം നല്‍കേണ്ടതാണ്. സാമൂഹിക ഉത്തരവാദിത്വവും സൃഷ്ടിപരമായ സമീപനവും ഒരുമിച്ച് അവതരിപ്പിക്കുന്ന അര്‍ഥവത്തായ ഒരു പരിപാടിയാണിത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് നിഷ മാത്യൂസ് എറിക് 9012390556, ഷൈനി ഹരിദാസ് 6302907143, ബീന ജോര്‍ജ് 2248057986 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
