ഷിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തില്‍ നോമ്പുകാല ദമ്പതി സംഗമം ഏപ്രില്‍ 16 ബുധന്‍ വൈകിട്ട് 6 മണി മുതല്‍ നടത്തും. ഈ സംഗമത്തില്‍ വടവാതൂര്‍ സെമിനാരി പ്രൊഫസര്‍ ഫാ. റോയി കടുപ്പില്‍ ദമ്പതികള്‍ക്കായി നോമ്പുകാല ചിന്തകള്‍ പങ്കുവെയ്ക്കും. തുടര്‍ന്ന് ആരാധനയും പ്രത്യേകം ആശീര്‍വാദ പ്രാര്‍ഥനയും നടത്തപ്പെടും. വിശുദ്ധവാരത്തില്‍ നടത്തപ്പെടുന്ന സംഗമത്തിലേയ്ക്ക് എല്ലാ ദമ്പതികളെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. തോമസ് മുളവനാലും അസി. വികാരി ഫാ. ബിന്‍സ് ചേത്തലിലും അറിയിച്ചു.
ബെന്‍സന്‍വില്‍ ദേവാലയത്തില്‍ ഏപ്രില്‍ 16ന് ദമ്പതി സംഗമം
