ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ പെസഹാ വ്യാഴാഴ്ച ശുശ്രൂഷ: ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ നേതൃത്വം നല്‍കും

ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ പെസഹാ വ്യാഴാഴ്ച ശുശ്രൂഷ: ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ നേതൃത്വം നല്‍കും


ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമാ ദേവലായതില്‍ നടക്കുന്ന പെസഹാ വ്യാഴാഴ്ച ശുശ്രൂഷകള്‍ക്ക് മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ മുഖ്യ കാര്‍മികത്വം വഹിക്കും. വൈകുന്നേരം ആറരക്ക് ശുശ്രൂഷകള്‍ ആരംഭിയ്ക്കും. 7 മണിക്ക് വിശുദ്ധ കുര്‍ബാന (ഇംഗ്ലീഷ് ) ആരംഭിക്കും.  

ഹൃസ്വ സന്ദര്‍ശനാര്‍ഥം ബുധനാഴ്ച എത്തിയ അഭിവന്ദ്യ തിരുമേനി ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കി. സഭയുടെ പൂര്‍ണ അംഗത്വത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി നിരവധി കുട്ടികള്‍ തിരുമേനിയില്‍ നിന്ന് ആദ്യ കുര്‍ബാന സ്വീകരിച്ചു. വെള്ളിയാഴ്ച നോര്‍ത്ത് ഹൂസ്റ്റണിലുള്ള സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തില്‍ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കും.    

ജനുവരി മാസം ചുമതലയേറ്റ ശേഷം ഭദ്രാസന എപ്പിസ്‌കോപ്പ എന്ന നിലയില്‍ തിരുമേനിയുടെ ആദ്യ ഹൂസ്റ്റണ്‍ സന്ദര്‍ശനമാണിത്. ബുധനാഴ്ച രാവിലെ ഹൂസ്റ്റണിലെ ഹോബി വിമാനത്താവളത്തില്‍ എത്തിയ തിരുമേനിയ്ക്ക് റവ. സാം കെ ഈശോ, റവ. ഈപ്പന്‍ വര്‍ഗീസ്, റവ. സോനു വര്‍ഗീസ്, റവ. സന്തോഷ് തോമസ്, റവ ജീവന്‍ ജോണ്‍, ട്രിനിറ്റി ഇടവക ഭാരവാഹികളായ ടി എ മാത്യു തോമസ് മാത്യു (ജീമോന്‍), ജോര്‍ജ് സി പുളിന്തിട്ട, ഷാജന്‍ ജോര്‍ജ്, ജോര്‍ജ് ശാമുവേല്‍, ജോജി ജേക്കബ്, രാജന്‍ ഗീവര്‍ഗീസ്, ഇമ്മാനുവേല്‍ ഇടവക ഭാരവാഹികളായ മാത്യു ടി സ്‌കറിയ, പി എം ജേക്കബ്, ജോയ് എന്‍ ശാമുവേല്‍, ജോണി എം മാത്യു തുടങ്ങിയവര്‍ ചേര്‍ന്ന് ഊഷ്മള സ്വീകരണം നല്‍കി.     

- ജീമോന്‍ റാന്നി