സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ കിക്കോഫിന് ഓസ്റ്റിനിലെ ദേവാലയത്തില്‍ ആവേശകരമായ പ്രതികരണം: കിക്കോഫ് മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു

സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ കിക്കോഫിന് ഓസ്റ്റിനിലെ ദേവാലയത്തില്‍ ആവേശകരമായ പ്രതികരണം: കിക്കോഫ് മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു


ഷിക്കാഗോ: രജതജൂബിലി ആഘോഷിക്കുന്ന സീറോ മലബാര്‍ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കണ്‍വെന്‍ഷന്റെ ഇടവക തലത്തിലുള്ള കിക്കോഫ് മാര്‍ ജോയ് ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ ഓസ്റ്റിനിലെ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വളരെ ഉത്സാഹപൂര്‍വ്വം നടന്നു. കണ്‍വെന്‍ഷന്റെ ഭാഗമായി ഇടവകകള്‍ സന്ദര്‍ശിക്കുന്നതിനും വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനുമായി എത്തിച്ചേര്‍ന്ന കണ്‍വെന്‍ഷന്‍ ടീമിനെ ഇടവക വികാരി ഫാദര്‍ ആന്റോ ജോര്‍ജ് ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ ഹൃദ്യമായി സ്വീകരിച്ചു. ബോബി ചാക്കോ, ജിബി പാറക്കല്‍, ബിനു മാത്യു, സിജോ വടക്കന്‍, മനീഷ് ആന്റണി, റോഷന്‍ ചാക്കോ, ജെയ്‌സണ്‍ മാത്യു, ഐഷാ ലോറന്‍സ് എന്നിവര്‍ മനോഹരമായ കിക്കോഫിന് നേതൃത്വം നല്‍കി. 


സീറോ മലബാര്‍ കണ്‍വെന്‍ഷന്‍ കിക്കോഫിന് ഓസ്റ്റിനിലെ ദേവാലയത്തില്‍ ആവേശകരമായ പ്രതികരണം: കിക്കോഫ് മാര്‍ ജോയ് ആലപ്പാട്ട് നിര്‍വഹിച്ചു

കണ്‍വെന്‍ഷന്‍ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ആന്‍ഡ്രൂസ് തോമസ് രജിസ്‌ട്രേഷന്‍, സ്‌പോണ്‍സര്‍ഷിപ്പ്, കണ്‍വെന്‍ഷന്‍ പരിപാടികള്‍ എന്നിവ വിശദീകരിച്ചു. കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍ ജോമോന്‍ ചിറയില്‍ ഏവരെയും കണ്‍വെന്‍ഷനിലേക്കു സ്വാഗതം ചെയ്തു. 

പി എസ് ജി ഗ്രൂപ്പ് ഓഫ് കമ്പനീസ്, സ്ഥാപകനും സി ഇ ഒയും ഷെക്കിനാ അമേരിക്കസ് ടി വിയുടെ ഫൗണ്ടിംഗ് ഡയറക്ടറും ആയ ജിബി പാറക്കല്‍ ആണ് ജൂബിലി കണ്‍വെന്‍ഷന്റെ മുഖ്യസ്‌പോണ്‍സര്‍. രൂപതയിലെ എല്ലാ സംരംഭങ്ങളിലും എന്നും ആത്മാര്‍ഥമായി സഹകരിച്ചു വരുന്ന ജിബി പാറക്കലിനെയും കുടുംബത്തിനെയും മാര്‍ ജോയ് ആലപ്പാട്ട് തദവസരത്തില്‍ ആദരിക്കുകയുണ്ടായി.

ഓസ്റ്റിന്‍ ഇടവകയുടെ തുടക്കം മുതല്‍ അതിന്റെ വളര്‍ച്ചക്ക് സമഗ്രമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ജിബി പാറക്കല്‍, ഈ കണ്‍വന്‍ഷന്‍ കൂട്ടായ്മ എത്രയും സുന്ദരവും അനുഗൃഹീതവുമാക്കുവാന്‍ ഏറ്റവും ഉയര്‍ന്ന സ്‌പോണ്‍സര്‍ഷിപ്പായ ക്രൗണ്‍ സ്‌പോണ്‍സര്‍ഷിപ്പ്, നല്‍കിയതില്‍ ടീമംഗങ്ങള്‍ നന്ദി പറഞ്ഞു. 

രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലി കൂടി ഇതോടൊപ്പം ആഘോഷിക്കുകയാണ്.