ക്നാനായ റീജിയണില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനോദ്ഘാടനം

ക്നാനായ റീജിയണില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനോദ്ഘാടനം


ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗിന്റെ 2024- 2025 പ്രവര്‍ത്തന വര്‍ഷത്തിന്റെ ക്നാനായ റീജിയണല്‍ തലത്തിലുള്ള ഉദ്ഘാടനം ഒക്ടോബര്‍ 6ന് നടക്കും.  ചിക്കാഗോ രൂപതാ വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

അന്നേ ദിവസം തന്നെ ക്‌നാനായ റീജിയന്റെ കീഴിലുള്ള എല്ലാ ഇടവകകളിലും മിഷനുകളിലും മിഷന്‍ ലീഗിന്റെ 2024- 2025 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ യൂണിറ്റ്തല ഉദ്ഘാടനവും നടക്കും.

അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയണിലെ എല്ലാ ഇടവകളിലും മിഷന്‍ ലീഗ് സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.