ഇന്ത്യന്‍ അമേരിക്കന്‍ കണ്‍സര്‍വേറ്റീവ് സമ്മേളനം ന്യൂയോര്‍ക്കില്‍ ഒക്ടോബര്‍ ആറിന്

ഇന്ത്യന്‍ അമേരിക്കന്‍ കണ്‍സര്‍വേറ്റീവ് സമ്മേളനം ന്യൂയോര്‍ക്കില്‍ ഒക്ടോബര്‍ ആറിന്


ന്യൂയോര്‍ക്ക്: അമേരിക്കന്‍  പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെയും  കോണ്‍ഗ്രസ് -സെനറ്റ്  ഇലക്ഷനുകളുടെയും പശ്ചാത്തലത്തില്‍ കണ്‍സെര്‍വേറ്റീവ് നിലപാടുകളെ അനുകൂലിക്കുന്ന ഇന്ത്യന്‍ വംശജരുടെ  യോഗം ന്യൂയോര്‍ക്കില്‍ ഒക്ടോബര്‍  ആറിന് നടക്കും.  ന്യൂയോര്‍ക്ക് ജെറിക്കോ  പാലസില്‍ (116 08  ജമൈക്ക അവന്യൂ , ക്വീന്‍സ് വില്ലേജ് ) വൈകിട്ട് അഞ്ചു മണിക്കാണ് പരിപാടി.  യു എസ്  കോണ്‍ഗ്രസ് അംഗം എലീസ് സ്റ്റെഫനിക് ,  കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരോണ്‍ ബഷീര്‍,  റിപ്പബ്ലിക്കന്‍ സ്ട്രാറ്റജിസ്റ്റും തിരഞ്ഞെടുപ്പ് ഉപദേശകനുമായ  സ്റ്റാന്‍ലി  ജോര്‍ജ് ,  റിപ്പബ്ലിക്കന്‍ നേതാക്കളായ മൈക്ക് ബര്‍ഗന്‍, ഷോണ്‍ വാട്‌സണ്‍  എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളും  പൊതുപ്രവര്‍ത്തകരും പങ്കെടുക്കും. പ്രവേശനം സൗജന്യമായ പരിപാടിയില്‍ ഡിന്നര്‍ പാര്‍ട്ടിയും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗുരി സിംഗ് - 347 -690 -9711, ജേക്കബ് കൊളാകോട്ട് 516 -255 -7326 , ഡോ .ധരം ചൗഹാന്‍ 929 -525 -7865.