കളിക്കൂട്ടം സ്‌പോണ്‍സേഴ്സിന് ആദരവൊരുക്കി കളിക്കൂട്ടം കള്‍ച്ചറല്‍ ക്ലബ്ബ്

കളിക്കൂട്ടം സ്‌പോണ്‍സേഴ്സിന് ആദരവൊരുക്കി കളിക്കൂട്ടം കള്‍ച്ചറല്‍ ക്ലബ്ബ്


ലണ്ടന്‍ ഒന്റാരിയോ: വളര്‍ന്നു വരുന്ന തലമുറയുടെ അറിവും കഴിവും പ്രതിഭയും പ്രോത്സാഹിപ്പിക്കുന്നതില്‍ കളിക്കൂട്ടം കള്‍ച്ചറല്‍ ക്ലബ്ബിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന സ്‌പോണ്‍സേഴ്സിന് ആദരവൊരുക്കി കളിക്കൂട്ടം കള്‍ച്ചറല്‍ ക്ലബ്ബ്. 2023- 2024ല്‍ കളിക്കൂട്ടം കുട്ടികളുടെ പരിപാടികള്‍ക്ക് അകമഴിഞ്ഞ് സഹായ സഹകരണങ്ങള്‍ നല്‍കികൊണ്ടിരിക്കുന്ന ലണ്ടന്‍ ഒന്റാരിയോയിലെ വിവിധ ബിസിനസ് ഗ്രൂപ്പുകളിലെ പ്രമുഖരായ വ്യക്തികളെയാണ് ആദരിച്ചത്. 

സ്‌പോണ്‍സേഴ്സ് ഡേ എന്ന പേരില്‍ ദിവസം മാറ്റിവെച്ച് ലണ്ടനിലുള്ള സെന്റ് ഐഡന്‍സ് ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കളിക്കൂട്ടം കമ്മിറ്റി അംഗങ്ങള്‍ കുടുംബസമേതം പങ്കെടുത്താണ് സ്‌പോണ്‍സേഴ്സിനോടുള്ള തങ്ങളുടെ ആദരവ് അറിയിച്ചത്.

കളിക്കൂട്ടം കൂട്ടുകാരുടെ പ്രതിനിധിയായി ഈശ്വരപ്രാര്‍ഥന ആലപിച്ച് ആഞ്ജലീന മേക്കരയും കളിക്കൂട്ടം കുടുംബാംഗങ്ങളെ പ്രതിനിധീകരിച്ച് പ്രീയപ്പെട്ട സ്‌പോണ്‍സേഴ്സിനെ സ്വാഗതം ചെയ്ത് സെക്രട്ടറി ലിനു സഞ്ജുവും വേദിയിലെത്തിയതോടെ പരിപാടികള്‍ക്ക് സമാരംഭമായി. തുടര്‍ന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പ്രസിഡന്റ് ജോബി ദേവസ്യ കളിക്കൂട്ടത്തിന്റെ നയപരമായ ഉദ്ദേശ്യലക്ഷ്യങ്ങളും അതിന് വേണ്ടി നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ലണ്ടന്‍ മലയാളി സമൂഹം നല്‍കി വരുന്ന പിന്തുണയെക്കുറിച്ചുമെല്ലാം വിശദമായി പരാമര്‍ശിച്ചു. സ്‌പോണ്‍സേഴ്‌സിനെ ആദരിക്കുന്നതിനൊപ്പം ഇങ്ങനെയൊരു കൂട്ടായ്മയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറായ കളിക്കൂട്ടം കള്‍ച്ചറല്‍ ക്ലബ്ബ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ബിജോയ് ജോണ്‍, സന്തോഷ് മേക്കര, സിബി തോമസ് എന്നിവരെ പ്രത്യേകമായി അഭിനന്ദിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.

ലണ്ടനിലെ മലയാളി സമൂഹത്തിന് പുതുതലമുറയിലൂടെ പ്രചോദനമാകാനുതകുന്ന രീതിയില്‍ വിവിധ ആശയങ്ങള്‍ ആവിഷ്‌കരിച്ച് പങ്കാളിത്തത്തിന്റെ നിറവില്‍ എങ്ങനെ വിജയിക്കുന്നുവെന്നത് വിശദീകരിച്ചുകൊണ്ടാണ് കളിക്കൂട്ടം ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് മൂന്ന് പേരും സംസാരിച്ച് തുടങ്ങിയത്. 2017ല്‍ കളിക്കൂട്ടം രൂപീകരിച്ചത് മുതലുള്ള കാര്യങ്ങള്‍ എടുത്ത് പറഞ്ഞ ബിജോയ് ജോണ്‍ അന്നുമുതല്‍ കളിക്കൂട്ടത്തിന് താങ്ങും തണലുമായി നിന്ന സ്‌പോണ്‍സേഴ്സിനെ ഓരോരുത്തരെയായി വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

2023ലെ ഡ്രോയിങ് കോമ്പറ്റീഷന് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത റിയല്‍റ്റെര്‍ പയസ് ജോസഫ്, കര്‍ഷക ശ്രീ സ്‌പോണ്‍സര്‍ റിയല്‍റ്റെര്‍ അനൂപ് വര്‍ഗ്ഗീസ്, സ്‌പോര്‍ട്‌സ് ഡേ മെഗാ സ്‌പോണ്‍സര്‍ റിയല്‍റ്റെര്‍ ജിതിന്‍ ദാസ്, ഗ്രാന്റ് സ്‌പോണ്‍സര്‍ ഡോ. ശ്രയാങ്ക്- വണ്‍ ഡെന്റല്‍, സില്‍വര്‍ സ്‌പോണ്‍സേഴ്‌സ് ആയ ജോബി- ജെ ജെ ഹോം റിനോവേഷന്‍, ജോജി ആന്റ് റെന്നി- ഷെയിഡ്‌സ് 3 വിന്‍ഡോ ഫാഷന്‍, അസോസിയേറ്റ് സ്‌പോണ്‍സര്‍സ് ആയ ടിന്റോ- ബി ടി പെര്‍ഫോമന്‍സ്, അബിഡോസ് അക്കാഡമി, മോര്‍ട്ട്‌ഗേജ് ഏജന്റ് ഗോപി മേനോന്‍, റോണി- ഇന്ത്യാന ഡക്ട് ക്ലീനിങ്, സരിന്‍ ആന്റ് ജിബിന്‍- സി കെ ടെക്‌സ്റ്റെയ്ല്‍സ്, സോമന്‍ ശ്രീധരന്‍- ഹക്കാ യതി റസ്റ്ററന്റ്, ഓള്‍ റിസ്‌ക് ഇന്‍ഷുറന്‍സ്- ഗിരീഷ് കുമാര്‍ ജഗദീശന്‍, ഡിനു- ഗ്രോസറി സോണ്‍, രാണു വര്‍ഗ്ഗീസ്- സാര്‍ ഗ്രൂപ്പ്, ബിജോ- നെറ്റ്‌സ് സ്റ്റാഫിങ് സൊല്യൂഷന്‍സ്, സന്തോഷ്- സ്‌കില്‍ടെക് ഇലക്ട്രിക്കല്‍ സൊല്യൂഷന്‍സ്, മോര്‍ട്ട്‌ഗേജ് ഏജന്റ് ജസ്റ്റിന്‍ ജോസ്, ആര്‍ട്‌സ് ഡേ സ്‌പോണ്‍സര്‍സ് ആയ മോര്‍ട്ട്‌ഗേജ് ഏജന്റ് ബിനോജ്, ലോ ഓഫീസ് ക്രിസ് ലാമണ്ണില്‍, റിയല്‍റ്റെര്‍ പ്രസ്റ്റീജ് സത്യന്‍, ഷട്ടേഴ്‌സ്- ജോളി സേവ്യര്‍, 2024ലെ ഡ്രോയിങ് കോമ്പറ്റീഷന്‍ സ്‌പോണ്‍സര്‍ സുനില്‍ ആന്റ് സിജി- ജി ജി വെല്‍നെസ്സ്, കര്‍ഷക ശ്രീ സ്‌പോണ്‍സര്‍ ടിന്റോ- ബി ടി പെര്‍ഫോമന്‍സ്, സ്‌പോര്‍ട്‌സ് ഡേ മെഗാ സ്‌പോണ്‍സര്‍ റിയല്‍റ്റെര്‍ അനൂപ് വര്‍ഗ്ഗീസ്, ഗ്രാന്റ് സ്‌പോണ്‍സര്‍ ഡോ. ശ്രയാങ്ക്- വണ്‍ ഡെന്റല്‍, സില്‍വര്‍ സ്‌പോണ്‍സര്‍ സ്‌പെന്‍സണ്‍ വര്‍ഗ്ഗീസ് തുടങ്ങിയവരെയാണ് ആദരിച്ചത്.

തുടര്‍ന്ന് കളിക്കൂട്ടത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തേജകമായി നില്‍ക്കുന്ന സ്‌പോണ്‍സേഴ്സിനും ടീം കളിക്കൂട്ടത്തിനും നന്ദി അറിയിച്ച ട്രഷറര്‍ ജെറില്‍ കുര്യന്‍ ജോസ് പങ്കെടുത്ത എല്ലാവരും തന്നെ വീണ്ടും കളിക്കൂട്ടം കുട്ടിക്കൂട്ടുകാര്‍ക്കുള്ള സമ്മാനപ്പൊതി തുടര്‍ന്നും തരാന്‍ തയ്യാറാണെന്നുള്ള സന്ദേശം പങ്കുവെച്ചതായി പ്രഖ്യാപിച്ചത് കളിക്കൂട്ടത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളെ ഒപ്പം ചേര്‍ത്ത ലണ്ടന്‍ മലയാളി സമൂഹത്തിന് ഇരട്ടിമധുരമായി. ഒപ്പം സ്‌പോണ്‍സേഴ്സ് ഡേ വിജയത്തിലെത്തിക്കാന്‍ നേതൃത്വം നല്കി വൈസ് പ്രസിഡണ്ട് അഞ്ചു ജിതിന്‍, ജോയിന്റ് സെക്രട്ടറി ഷിന്റു ഷിന്റോ, പ്രോഗ്രാം കോഡിനേറ്റേഴ്സായ വൈശാഖ്  നായര്‍, ലിനിത ബിജേഷ്, കമ്മിറ്റി അംഗങ്ങളായ ഇമ്മാനുവേല്‍, ചിക്കു ബേബി, അമിത് ശേഖര്‍ തുടങ്ങിയവരും കളിക്കൂട്ടത്തിലെ തങ്ങളുടെ സാന്നിധ്യം ആദ്യാവസാനം അടയാളപ്പെടുത്തുകയുണ്ടായി.