ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ കാല്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി അമേരിക്കയുടെ സ്വാതന്ത്ര്യദിനം ഇന്ത്യ കാല്‍ച്ചറല്‍ ആന്റ് എഡ്യൂക്കേഷന്‍ സെന്റര്‍ കെട്ടിട സമുച്ചയത്തില്‍ ആഘോഷിച്ചു.
പ്രസിഡന്റ് ഷിജു എബ്രഹാം പതാക ഉയര്‍ത്തി. അസോസിയേഷന്‍ അംഗങ്ങള്‍ അണിനിരന്ന് പരേഡ് നടത്തി. സണ്ണി ജേക്കബ്, കോശി പണിക്കര്‍, മാത്യു കോശി, പി പി ചെറിയാന്‍, ബോബന്‍ കൊടുവത്, ജോസഫ് ചാണ്ടി, സിജു വി ജോര്‍ജ്, പി ടി സെബാസ്റ്റ്യന്‍, രാജന്‍ ഐസക് തുടങ്ങിയ മുതിര്‍ന്ന അംഗങ്ങള്‍ പങ്കെടുത്തു. സിജു കൈനിക്കര, ദീപക് നായര്‍, ജിജി പി സ്‌കറിയ, ടെസി മാത്യു, പ്രദീപ് കൊടുവത്, സാബു തോമസ്, തോമസ് ഈശോ, നെബു കുര്യാക്കോസ്, അനശ്വരം മാമ്പിള്ളി, ആന്‍സി ജോസഫ്, ഷിബു ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി. റിമ ചെലഗിരി, ലിയ നെബു അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചു.
ജയ്‌സി ജോര്‍ജ് ബാജി ഓടംവേലി, ബെന്നി ജോണ്‍, ജയകുമാര്‍ പിള്ള, ഷൈജു എബ്രഹാം, ഡിബിള്‍ സി, എലിസബത് റെഡ്ഡിയാര്‍, ഇ സി മാത്യു തുടങ്ങി സംസാരിക പ്രവര്‍ത്തകരും പങ്കെടുത്തു. ചടങ്ങില്‍ കേക്കും ലഘുഭക്ഷണവും നല്‍കി.
