തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജിന് കേന്ദ്ര സർക്കാറിന്റെ അനുമതി തേടി കേരളം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജിന് കേന്ദ്ര സർക്കാറിന്റെ അനുമതി തേടി കേരളം


തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജിന് കേന്ദ്ര സർക്കാറിന്റെ അനുമതി തേടി കേരളം. മെഡിക്കൽ കോളജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അധ്യയന വർഷം പ്രവേശനം നടത്താനുള്ള ഇടപെടൽ ഉണ്ടാകണമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി നടന്ന ഓൺലൈൻ യോഗത്തിലാണ് മന്ത്രി കെ മുരളീധരൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എൻഎച്ച്എം പദ്ധതികളുടെ അവലോകന യോഗത്തിലാണ് മന്ത്രി കേരളത്തിന്റെ സുപ്രധാന ആവശ്യം ഉന്നയിച്ചത്.മെഡിക്കൽ കോളജിനായി കേന്ദ്ര ആരോഗ്യമന്ത്രിയിൽ നിന്നും ഉറപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കേന്ദ്രസഹായമായ 150 കോടി ഉടൻ അനുവദിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എയിംസിനായി 10 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സാധ്യത പഠനം പൂർത്തിയാക്കി ഉടൻ എയിംസിനായി അനുമതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡുമായി നടന്ന ഓൺലൈൻ യോഗത്തിലാണ് കേരളത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചത്.