നോര്‍ത്ത് അമേരിക്ക ഭദ്രാസന കോണ്‍ഫറന്‍സ് ബിഷപ് ഡോ. മാര്‍ പൗലോസ് ഉത്ഘാടനം ചെയ്തു

നോര്‍ത്ത് അമേരിക്ക ഭദ്രാസന കോണ്‍ഫറന്‍സ് ബിഷപ് ഡോ. മാര്‍ പൗലോസ്  ഉത്ഘാടനം ചെയ്തു

123456


അറ്റ്‌ലാന്റാ : മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന സുവിശേഷ സേവികാസംഘത്തിന്റെ ഇരുപത്തി ഒന്നാമത് ഭദ്രാസന കോണ്‍ഫ്രറന്‍സ്  ഭദ്രാസനാധ്യക്ഷന്‍  ബിഷപ്  ഡോ. എബ്രഹാം മാര്‍ പൗലോസ് ഉത്ഘാടനം  ചെയ്തു. ഭവനങ്ങള്‍  സാക്ഷ്യത്തിന്റെ ഇടങ്ങള്‍ ആകണമെന്നും, ദൈവാനുഭവങ്ങള്‍ പുതിയ തലമുറയുമായി പങ്കുവെച്ച്  വിശ്വാസത്തിലും,  ക്രിസ്തിയ പാരമ്പര്യത്തിലും പുതിയ തലമുറയെ വാര്‍ത്തെടുക്കുവാന്‍ സ്ത്രീകള്‍ക്ക്  വലിയ പങ്കുണ്ടെന്ന്  ബിഷപ് ഡോ.എബ്രഹാം മാര്‍ പൗലോസ് ഉത്‌ബോധിപ്പിച്ചു.

ഉത്ഘാടന സമ്മേളനത്തില്‍  വികാരി ജനറാള്‍ വെരി റവ.ഡോ.ശ്യാം പി.തോമസ്,  റവ. സ്‌കറിയ വര്‍ഗീസ്, റവ. ജേക്കബ് തോമസ്, ജോര്‍ജ് പി.ബാബു (ഭദ്രാസന ട്രഷറാര്‍),  റവ. ജോബി ജോണ്‍( ഭദ്രാസന സേവികാ സംഘം  വൈസ് പ്രസിഡന്റ് ), നോബി  ബൈജു (ജനറല്‍ സെക്രട്ടറി), മേഴ്സി  തോമസ് ( ട്രഷറാര്‍ ), സുമാ ചാക്കോ ( അസംബ്ലി മെമ്പര്‍ ), ബ്ലെസി ഫിലിപ്പ് ( കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനര്‍ ) എന്നിവര്‍ സംസാരിച്ചു.

ഒക്ടോബര്‍ 3 വ്യാഴാഴ്ച വൈകിട്ട് അറ്റ്‌ലാന്റാ കര്‍മ്മേല്‍ മാര്‍ത്തോമ്മാ  സെന്ററില്‍  തുടക്കം കുറിച്ച  സമ്മേളനത്തിന് ബാംഗ്‌ളൂര്‍ എക്യൂമെനിക്കല്‍  ക്രിസ്ത്യന്‍ സെന്റര്‍ ഡയറക്ടറും,  വികാരി ജനറാളും ആയ റവ.ഡോ.ശ്യാം പി. തോമസ് മുഖ്യ നേതൃത്വവും, ഡോ. മാര്‍ത്ത മൂര്‍ കെയ്ഷ്, ആന്‍സി റെജി മാത്യൂസ്, സൂസന്‍ സജി എന്നിവര്‍ വിവിധ സെഷനുകള്‍ക്കും നേതൃത്വം നല്‍കും.

ഘശ്‌ല ീേ ഘലമ്‌ല അ ഘലഴമര്യ എന്ന മുഖ്യചിന്താ വിഷയത്തെ അധികരിച്ച് നടത്തപ്പെടുന്ന കോണ്‍ഫറന്‍സില്‍ ഭദ്രാസനത്തിലെ വിവിധ ഇടവകളില്‍ നിന്ന് ഏകദേശം 550 ല്‍ പരം  സേവികാ സംഘാഗങ്ങളും അനേക വൈദീകരും പങ്കെടുക്കുന്നു. അറ്റ്‌ലാന്റാ മാര്‍ത്തോമ്മാ  ഇടവക സേവികാസംഘം ആതിഥേയത്വം വഹിക്കുന്ന ഈ കോണ്‍ഫറന്‍സ്  ഒക്ടോബര്‍ 6 ഞായറാഴ്ച  ആരാധനയോടും, വിശുദ്ധ കുര്‍ബ്ബാന ശുശ്രുഷയോടും കൂടി സമാപിക്കും.