ഫിലാഡല്‍ഫിയായില്‍ 'സ്‌നേഹതീരം' സൗഹൃദ കൂട്ടായ്മ രൂപീകൃതമായി

ഫിലാഡല്‍ഫിയായില്‍ 'സ്‌നേഹതീരം' സൗഹൃദ കൂട്ടായ്മ രൂപീകൃതമായി


ഫിലാഡല്‍ഫിയ: ഫിലഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളികളുടെ പരസ്പര സഹകരണത്തിനും, സൗഹൃദത്തിനും, ഒത്തുകൂടലിനും, അത്യാവശ്യ ഘട്ടങ്ങളിലെ  സഹായങ്ങള്‍ക്കും ഊന്നല്‍ നല്‍കിക്കൊണ്ട് ' സ്‌നേഹതീരം' എന്ന പേരില്‍ സൗഹൃദ കൂട്ടായ്മ രൂപീകരിച്ചു.  
 
ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍  സെപ്റ്റംബര്‍ 14 ന്  സെബാസ്റ്റ്യന്‍ മാത്യുവിന്റെ ഭവനത്തില്‍ വച്ച്  ഓണാഘോഷം സംഘടിപ്പിച്ചു.
 
രാവിലെ വീട്ടമ്മമാര്‍ ചേര്‍ന്ന് ഒരുക്കിയ മനോഹരമായ അത്തപ്പൂക്കളത്തോടുകൂടി ആഘോഷപരിപാടികള്‍ക്ക് ആരംഭം കുറിച്ചു. ഓരോ കുടുംബവും അവരവരുടെ ഭവനത്തില്‍ നിന്നും പാകം ചെയ്തുകൊണ്ടുവന്ന സ്വാദിഷ്ടമായ  ഓണ വിഭവങ്ങള്‍ കൊണ്ടൊരുക്കിയ സ്‌നേഹവിരുന്ന് അതിഗംഭീര അനുഭവമായിരുന്നു.  സൗഹൃദ കൂട്ടായ്മയിലെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന്  നടത്തിയ കലാപരിപാടികള്‍, കൂടിവന്നവര്‍ക്ക് ഗൃഹാതുരത്വം  ഉണര്‍ത്തുന്നവയായിരുന്നു.  സെബാസ്റ്റ്യന്‍ മാത്യുവും, സോഫി മാത്യുവും ചേര്‍ന്നൊരുക്കിയ ഊഞ്ഞാല്‍, കൂടിവന്നവരുടെ ഓര്‍മ്മയെ ബാല്യകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

സെബാസ്റ്റ്യന്‍ മാത്യു, തോമസ് ചാക്കോ, സജു മാത്യു, അനൂപ് തങ്കച്ചന്‍, അനു കോശി, സോണി സക്കറിയ, അനു ആകാശ്, ബബ്ലു, അലക്‌സ് മാത്യു, ജസ്റ്റിന്‍, ഷാന്റോ തോമസ്, മനു മാത്യു, സോഫി, ജിഷ, ഷെറിന്‍, തുടങ്ങിയവരുടെ സഹകരണവും, മേല്‍നോട്ടവും പരിപാടിയുടെ വിജയത്തിന് മാറ്റു കൂട്ടി.

ഓണപ്പരിപാടികളുടെ മുഖ്യ കോര്‍ഡിനേറ്റര്‍ ഷിബു വര്‍ഗീസ്  കൊച്ചുമഠം  രൂപം കൊടുത്ത 'സ്‌നേഹതീരം' എന്ന ഈ സൗഹൃദ  കൂട്ടായ്മയുടെ ഉദ്ദേശശുദ്ധിയും ആവശ്യകതയും മനസ്സിലാക്കി, ഒത്തൊരുമിച്ചു ഒരുമനസ്സോട് പ്രവര്‍ത്തിക്കുവാനും. സൗഹൃദങ്ങള്‍   പങ്കിടുവാനുമുള്ള പൂര്‍ണ്ണ മനസ്സോട്, ഫിലാഡല്‍ഫിയായില്‍  സ്ഥിര താമസമാക്കിയ ഒരേ ചിന്താഗതിക്കാരായ എകദേശം 50 മലയാളി ഫാമിലിയുടെ സ്‌നേഹക്കൂട്ടായ്മയായി  ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ സ്‌നേഹതീരം വളര്‍ന്നുകഴിഞ്ഞു.  

കേരളപ്പിറവി ആഘോഷവും, സ്‌നേഹതീരം എന്ന ഈ സൗഹൃദ കൂട്ടായ്മയുടെ ഔപചാരികമായ ഉത്ഘാടനവും കേരളപ്പിറവി ദിനമായ  നവംബര്‍ ഒന്നാംതീയതി വെള്ളിയാഴ്ച  അതി വിപുലമായ പരിപാടികളോടുകൂടി നടത്തുവാന്‍ ആസൂത്രണം  ചെയ്തിരിക്കുകയാണ് സംഘാടകര്‍.
ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറകാലെ അറിയിക്കുന്നതായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.
സൗഹൃദ കൂട്ടായ്മയില്‍ അംഗമായി ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ള ഫിലാഡല്‍ഫിയായിലുള്ള  മലയാളി സൗഹൃദങ്ങളെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

 കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു വര്‍ഗീസ്  കൊച്ചുമഠം, 215  758  6629, തോമസ് ചാക്കോ: 215  758  6629, സജു മാത്യു