ഫാസ്റ്റ്ഫുഡ് ഭീമനായ കെഎഫ്സി കെന്റക്കിയില്‍ നിന്ന് ടെക്സാസിലേക്ക് മാറുന്നു

ഫാസ്റ്റ്ഫുഡ് ഭീമനായ കെഎഫ്സി കെന്റക്കിയില്‍ നിന്ന് ടെക്സാസിലേക്ക് മാറുന്നു


കെന്റക്കി ഫ്രൈഡ് ചിക്കന്‍ എന്നറിയപ്പെട്ടിരുന്ന ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ കെഎഫ്സി, യുഎസിലെ കോര്‍പ്പറേറ്റ് ആസ്ഥാനം കെന്റക്കിയില്‍ നിന്ന് ടെക്സാസിലേക്ക് മാറ്റുകയാണെന്ന് ഉടമ പ്രഖ്യാപിച്ചു.

യം ബ്രാന്‍ഡ്സ് ഓഫീസ് ലൂയിസ്വില്ലയില്‍ നിന്ന് പ്ലാനോയിലേക്ക് മാറ്റുമെന്നാണ് അറിയിപ്പ്. എന്നിരുന്നാലും കെഎഫ്സി അതിന്റെ കെഎഫ്സി ഫൗണ്ടേഷന്‍ ഉള്‍പ്പെടെ ചില പ്രവര്‍ത്തനങ്ങള്‍ കെന്റക്കിയില്‍ തന്നെ നിലനിര്‍ത്തും.

'ഈ തീരുമാനത്തില്‍ നിരാശയുണ്ടെന്ന് കെന്റക്കി സംസ്ഥാന ഗവര്‍ണറായ ആന്‍ഡി ബെഷിയ പറഞ്ഞു:  കമ്പനിയുടെ സ്ഥാപകനും അങ്ങനെ തന്നെയായിരിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ കുറഞ്ഞ നികുതികളും ബിസിനസ് സൗഹൃദ നയങ്ങളും കണ്ട് ആകൃഷ്ടരായി സമീപ വര്‍ഷങ്ങളില്‍, നിരവധി കമ്പനികള്‍ ടെക്‌സാസിലേക്ക് മാറിയിട്ടുണ്ട്.

യം ബ്രാന്‍ഡ്സിന്റെ തീരുമാനം അതിന്റെ പ്രധാന ബ്രാന്‍ഡുകള്‍ക്കായി രണ്ട് ആസ്ഥാനങ്ങള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്. കെഎഫ്സിയും പിസ്സ ഹട്ടും പ്ലാനോയിലും ടാക്കോ ബെല്ലും ഹാബിറ്റ് ബര്‍ഗറും ഗ്രില്ലും കാലിഫോര്‍ണിയയിലെ ഇര്‍വിനിലുമായി തുടരും.

 'ഈ മാറ്റങ്ങള്‍ സുസ്ഥിര വളര്‍ച്ചയ്ക്ക് ഞങ്ങളെ സഹായിക്കുന്നതായി യം ബ്രാന്‍ഡ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് ഗിബ്സ് പറഞ്ഞു. കൂടാതെ ഞങ്ങളുടെ ഉപഭോക്താക്കള്‍, ജീവനക്കാര്‍, ഫ്രാഞ്ചൈസികള്‍, ഓഹരി ഉടമകള്‍ എന്നിവരെ മികച്ച രീതിയില്‍ സേവിക്കാന്‍ ഈ മാറ്റം സഹായികമാണെന്ന് ഡേവിഡ് ഗിബ്സ് കൂട്ടിച്ചേര്‍ത്തു.

'ഈ കമ്പനിയുടെ പേര് കെന്റക്കിയില്‍ നിന്നാണ് ആരംഭിക്കുന്നത്, കൂടാതെ ഉല്‍പ്പന്നത്തിന്റെ വില്‍പ്പനയില്‍ അത് നമ്മുടെ സംസ്ഥാനത്തിന്റെ പൈതൃകവും സംസ്‌കാരവുമാണ് വിപണനം ചെയ്തിട്ടുള്ളതെന്ന് ഗവര്‍ണര്‍ ബെഷിയ പറഞ്ഞു.

കമ്പനിയുടെ സ്ഥാപകന്‍ കേണല്‍ ഹാര്‍ലാന്‍ഡ് സാന്‍ഡേഴ്സ് കോര്‍ബിനിലെ ഒരു സര്‍വീസ് സ്റ്റേഷനില്‍ ഫ്രൈഡ് ചിക്കന്‍ വില്‍ക്കാന്‍ തുടങ്ങിക്കൊണ്ട് 1930-കളിലാണ് സംസ്ഥാനത്ത് കെഎഫ്സിയുടെ ചരിത്രം  ആരംഭിക്കുന്നത്.

ഇന്ന്, 'സാന്‍ഡേഴ്സിന്റെ മുഖം' ലോകമെമ്പാടുമുള്ള 145-ലധികം രാജ്യങ്ങളിലായി 24,000-ത്തിലധികം കെഎഫ്സി റെസ്റ്റോറന്റുകളുടെ മുന്‍ഭാഗം അലങ്കരിച്ചിരിക്കുന്നു.

മഹാമാരി മുതല്‍, പല യുഎസ് കമ്പനികളും അവരുടെ ആസ്ഥാനം മാറ്റിയിരുന്നു.

റിയല്‍ എസ്റ്റേറ്റ് സേവന സ്ഥാപനമായ സിബിആര്‍ഇയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഓസ്റ്റിന്‍ അടക്കമുള്ള ടെക്‌സസ് നഗരങ്ങള്‍ സംസ്ഥാനത്തിന്റെ ബിസിനസ് സൗഹൃദ അന്തരീക്ഷം കാരണം സംരംഭകരെ വിജയത്തിലെത്തിക്കുന്നു.