യുഎസ് വര്‍ക്ക് വിസയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ വര്‍ധിച്ചതിനെതുടര്‍ന്ന് തുടര്‍ന്ന് കമ്പനികള്‍ അവരുടെ നിയമന രീതികളില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. വിദഗ്ദ്ധ തൊഴിലാളികലെ കണ്ടെത്തുന്നതിന് മുമ്പ് ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നത് പഴയതുപോലെ എളുപ്പമല്ലാത്തതിനാല്‍ പ്രാദേശികമായി പ്രതിഭകലെ കണ്ടെത്തി നിയമിക്കുകയോ പ്രവര്‍ത്തനം യുഎസിന് സമീപത്തെ നിയമങ്ങള്‍ കര്‍ക്കശമല്ലാത്ത രാജ്യങ്ങളിലേക്ക് മാറുകയോ ചെയ്യുക എന്നതാണ് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് മുന്നിലുള്ള വഴി.
കിഴക്കന്‍ യൂറോപ്പിലെയും ലാറ്റിന്‍ അമേരിക്കയിലെയും വിദഗ്ദ്ധ ജീവനക്കാരുടെ സേവനത്തിലാണ് കമ്പനികള്‍ ഇപ്പോള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. യുഎസില്‍ പ്രാദേശിക നിയമങ്ങള്‍ കര്‍ക്കശമാക്കിയതിനൊപ്പം വ്യവസായങ്ങള്‍ ഒരു പുതിയ ആഗോള തൊഴില്‍ ശക്തി മാതൃകയുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമത്തിലാണെന്നും വിശകലന വിദഗ്ധര്‍ പറയുന്നു.
2017-ല്‍ ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ പ്രസിഡന്റ് ഭരണകാലത്ത്, കൂലികുറഞ്ഞ തൊഴിലാളികള്‍ ഈ വിസ പ്രോഗ്രാമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ അദ്ദേഹം കര്‍ശനമായ നിലപാട് സ്വീകരിച്ചിരുന്നുവെന്ന് ഗാര്‍ട്ട്‌നറിലെ വൈസ് പ്രസിഡന്റ് അനലിസ്റ്റ് അരൂപ് റോയ് വിശദീകരിച്ചു.
അമേരിക്കന്‍ ഇമിഗ്രേഷന്‍ കൗണ്‍സിലിന്റെ അഭിപ്രായത്തില്‍, ട്രംപിന്റെ മുന്‍ ഭരണകാലത്ത്, യു എസ് സി ഐ എസ് മുന്‍ നാല് വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ എച്ച്-1ബി അപേക്ഷകള്‍ തുടക്കത്തില്‍ തള്ളിക്കളഞ്ഞിരുന്നു. എന്നാലും, ഇവയില്‍ പലതും പിന്നീട്ട് അനുവദിക്കപ്പെട്ടു. 2020 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പകുതിയില്‍ അപേക്ഷ നിരസിക്കല്‍ നിരക്കുകള്‍ ഗണ്യമായി കുറയുകയുണ്ടായി.
പ്രാരംഭ തൊഴിലിനായുള്ള പുതിയ എച്ച് 1 ബി അപേക്ഷകള്‍ നിരസിച്ചത് 2015 ല്‍ ല്‍ 6 ശതമാനത്തില്‍ നിന്ന് 2018 ഓടെ 24 ശതമാനമായി ഉയര്‍ന്നു, പിന്നീട് 2019ല്‍ 21 ശതമാനമായും, 2020ല്‍ 13 ശതമാനമായും, 2021ല്‍ 4 ശതമാനമായും കുറഞ്ഞുവന്നു. 2022ല്‍ വെറും 2 ശതമാനമാനം വിസ അപേക്ഷകള്‍ മാത്രമാണ് നിരസിക്കപ്പെട്ടത്.
''ഇന്ത്യന്‍ ഐടി കമ്പനികളെ സംബന്ധിച്ചിടത്തോളം, അക്കാലത്ത് എച്ച് 1ബി പ്രശ്‌നം വലുതായിരുന്നു, കാരണം അവര്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയിരുന്നില്ല. എന്നാല്‍, കഴിഞ്ഞ എട്ട് വര്‍ഷമായി, പ്രാദേശികവും സമീപവുമായ റിക്രൂട്ട്മെന്റുകളിലൂടെ അവര്‍ അത് ഏറെക്കുറെ പരിഹരിച്ചു. പ്രാദേശിക യുഎസ് ഭൂമേഖലയില്‍ തന്നെ അവര്‍ അവരുടെ റിക്രൂട്ട്മെന്റ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ അവരുടെ പ്രാദേശിക തൊഴില്‍ ശക്തി ഇപ്പോള്‍ ഏകദേശം 25-30% കൂടുതലായിരിക്കുമെന്ന് റോയ് പറഞ്ഞു.
നിയര്‍ഷോറിംഗിനെ(സമീപ രാജ്യങ്ങളെ ആശ്രയിക്കല്‍) സംബന്ധിച്ചിടത്തോളം, പോളണ്ട്, റൊമാനിയ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ സ്ഥലങ്ങളിലെ ഗുണനിലവാരമുള്ള, വൈദഗ്ധ്യമുള്ള സാങ്കേതിക തൊഴിലാളികള്‍ ഉള്ളതിനാല്‍, കിഴക്കന്‍ യൂറോപ്യന്‍ സ്ഥലങ്ങള്‍ പ്രബലമാണ്. കുറഞ്ഞ നികുതി കാരണം അയര്‍ലന്‍ഡ് പോലുള്ള രാജ്യങ്ങള്‍ പോലും ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്.
എച്ച് -1 ബി വിസക്കാരെ വിട്ട് പ്രാദേശിക പ്രതിഭകളെ തിരഞ്ഞ് യുഎസിലെ ഇന്ത്യന്‍ ഐടി കമ്പനികള്‍
