ടോക്യോ: സോണി പ്ലേസ്റ്റേഷന്‍ പിഎസ് 5 വിലകള്‍ ഏപ്രില്‍ 14 തിങ്കളാഴ്ച മുതല്‍ വര്‍ധിപ്പിച്ചതായി ജാപ്പനീസ് കമ്പനി പത്രക്കുറിപ്പില്‍ പ്രഖ്യാപിച്ചു. വെല്ലുവിളി നിറഞ്ഞ സാമ്പത്തിക അന്തരീക്ഷ'ത്തിനിടയിലാണ് പിഎസ് 5 ന്റെ വില വര്‍ദ്ധിപ്പിച്ചതെന്ന് ഡോണാള്‍ഡ് ട്രംപ് പുതുതായി വര്‍ധിപ്പിച്ച താരിഫുകള്‍ നേരിട്ട് പരാമര്‍ശിക്കാതെ, സോണി അറിയിച്ചു.
'വിലക്കയറ്റവും ഓഹരികളിലെ ചാഞ്ചാട്ടവും ഉള്‍പ്പെടെയുള്ള വെല്ലുവിളി നിറഞ്ഞ സാമ്പത്തിക അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍, പ്ലേസ്‌റ്റേഷന്‍ 5 കണ്‍സോളിന്റെ ശുപാര്‍ശിത റീട്ടെയില്‍ വില (RRP) ഉയര്‍ത്താന്‍ SIE കടുത്ത തീരുമാനമെടുത്തുവെന്ന് ജാപ്പനീസ് കമ്പനി ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.
ആശങ്കയുണര്‍ത്തി ട്രംപിന്റെ താരിഫ് യുദ്ധം; സോണി പ്ലേസ്‌റ്റേഷന്‍ 5 വില 25% വര്‍ദ്ധിപ്പിച്ചു
