ടിക് ടോകിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തേക്കും; ചര്‍ച്ച നടത്തിയെന്ന് ട്രംപ്

ടിക് ടോകിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തേക്കും; ചര്‍ച്ച നടത്തിയെന്ന് ട്രംപ്


വാഷിംഗ്ടണ്‍ : ജനപ്രിയ ഷോര്‍ട്ട് വീഡിയോ ആപ്പ്‌ളിക്കേഷനായ ടിക് ടോകിനെ ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ടിക് ടോക്കുമായി മൈക്രോസോഫ്റ്റ് ചര്‍ച്ച നടത്തുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. ടിക് ടോക്കിന് അമേരിക്കയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ 50 ശതമാനം ഉടമസ്ഥാവകാശം അമേരിക്കയ്ക്ക് നല്‍കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ച. നിലവില്‍ ടിക് ടോകിന് 75 ദിവസത്തെ സാവകാശം നല്‍കിയിരിക്കുകയാണ് അമേരിക്ക.

അമേരിക്കന്‍ നീതി ന്യായ വ്യവസ്ഥയെയും ട്രംപിനെയും അനുസരിക്കാന്‍ തീരുമാനിച്ചതോടെ ടിക് ടോകിന്റെ നിരോധനം നീക്കിയിരുന്നു. ആപ്പിന്റെ പ്രവര്‍ത്തനം രാജ്യത്ത് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. അമ്പത് ശതമാനം ഓഹരികളും അമേരിക്കയ്ക്ക് കൈമാറാമെന്ന തീരുമാനം ടിക് ടോക് അംഗീകരിച്ചതിനാലാണ് പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ സാധിച്ചത്.

ജനുവരി 19 മുതല്‍ യുഎസ് ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് നീക്കം ചെയ്യപ്പെടുമെന്നാണ് അറിയിച്ചിരുന്നത്. 19-നകം ബൈറ്റ്ഡാന്‍സ് കമ്പനിയുടെ യുഎസിലെ മുഴുവന്‍ ആസ്തിയും വിറ്റൊഴിയണമെന്ന ജോ ബൈഡന്‍ സര്‍ക്കാര്‍ നടപ്പാക്കിയ നിയമം പാലിക്കാത്തതിനാലാണ് ടി ടോക് പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ചത്.

ആസ്തി വിറ്റില്ലെങ്കില്‍ രാജ്യത്ത് നിരോധനം നേരിടണമെന്ന വിവാദ നിയമത്തിന് സു?പ്രീം?കോ?ട?തി അംഗീകാരം നല്‍കിയിരുന്നു. പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിക്കേണ്ടിവരുമെന്ന് ടിക് ടോക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ട്രംപ് അധികാരമേല്‍ക്കുന്നതിന് വെറും മണിക്കൂറുകള്‍ക്ക് മുന്‍പ് ടിക് ടോക് അനുകൂല തീരുമാനമെടുക്കുകയായിരുന്നു.