തിയേറ്റര്‍' സിനിമയിലെ ഗംഭീര രംഗത്തെ കുറിച്ചു ആക്ഷന്‍ മാസ്റ്റര്‍ അഷറഫ് ഗുരുക്കള്‍

തിയേറ്റര്‍' സിനിമയിലെ ഗംഭീര രംഗത്തെ കുറിച്ചു ആക്ഷന്‍ മാസ്റ്റര്‍ അഷറഫ് ഗുരുക്കള്‍


'കൊച്ചി: റിമ കല്ലിങ്കലിനെ കേന്ദ്രകഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്ത 'തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി'യില്‍ റിമ കല്ലിങ്കല്‍ തെങ്ങില്‍ കയറുന്ന രംഗത്തെ കുറിച്ച് ആക്ഷന്‍ മാസ്റ്റര്‍ അഷറഫ് ഗുരുക്കള്‍ പറയുന്നത് ശ്രദ്ധേയം. ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലാണ് റിമ കല്ലിങ്കല്‍ തെങ്ങില്‍ കയറുന്ന രംഗം ചെയ്തതെന്നും റിമ എന്ന ആര്‍ട്ടിസ്റ്റ് ഇത്ര ഗംഭീരം ആയിട്ട് പെര്‍ഫോം ചെയ്യും എന്ന് കരുതിയില്ലെന്നും അവര്‍ക്ക് അത്തരം വേഷങ്ങള്‍ കിട്ടാത്തത് കൊണ്ടായിരിക്കാം അങ്ങനെ കരുതുന്നതെന്നും അഷറഫ് ഗുരുക്കള്‍ പറഞ്ഞു. 


സമൂഹവുമായി അധികം ഇടപഴകാതെ ഒറ്റപ്പെട്ട ദ്വീപില്‍ ജീവിക്കുന്ന അമ്മയുടെയും മകളുടെയും കഥപറയുന്ന സിനിമയാണ് സജിന്‍ ബാബു സംവിധാനം നിര്‍വഹിച്ച തിയേറ്റര്‍ ദി മിത്ത് ഓഫ് റിയാലിറ്റി. വിശ്വാസത്തിന്റെ തുരുത്തില്‍ പെട്ട് ജീവിക്കുന്ന മനുഷ്യരുടെ അതിസങ്കീര്‍ണമായ വിഷയങ്ങളെ സിനിമയിലൂടെ തുറന്ന് കാണിക്കാനുള്ള സംവിധായകന്റെ ശ്രമങ്ങള്‍ കൈയ്യടി നേടുന്നുണ്ട്.


സിനിമയുടെ ലൊക്കേഷനില്‍ ചെന്നപ്പോള്‍ സജിന്‍ ബാബു കഥ പറയുകയും റിമ കയറേണ്ടുന്ന തെങ്ങ് കലാ സംവിധായകന്‍ സജി ജോസഫ് കാണിച്ചു തരികയും ചെയ്തു. നാളുകളായിട്ട് ആ തെങ്ങ് കയറ്റക്കാര്‍ കയറിയിട്ടില്ല എന്നറിയാം. തെങ്ങിന്റെ മുകളിലേക്കു നോക്കിയാല്‍, അത്രയ്ക്ക് ഉയരവും ഒരു വളവും ഉണ്ട്. റിമയോട് താന്‍ ചോദിച്ചത് റിമ എങ്ങനെ? എന്നായിരുന്നു. മാഷ് ഓക്കേ പറഞ്ഞാല്‍ ശ്രമിക്കാം എന്ന് റിമയും. കയറുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആദ്യം വിവരിച്ചു. കുറെ മുകളില്‍ എത്തുമ്പോള്‍ തെങ്ങ് ആടും അപ്പോള്‍ ഛര്‍ദ്ദിക്കാന്‍ തോന്നു. താഴോട്ടു നോക്കുമ്പോള്‍ തല കറങ്ങും. ഒരു കാരണവശാലും റിമ ആ തെങ്ങില്‍ നിന്നും വീഴില്ല എന്ന് ഉറപ്പ് തരാം!


റിമയുടെ മുഖത്ത് നല്ല ഭയമുണ്ടായിരുന്നുവെന്നും തന്റെ മനസ്സില്‍ അതിനേക്കാള്‍ ഭയമുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഷൂട്ട് തുടങ്ങി ഏകദേശം ഒന്നര മണിക്കൂറില്‍ അധികം ആ തെങ്ങില്‍ റിമ നല്ലൊരു തെങ്ങ് കയറ്റക്കാരനെ പോലെ നിന്നാണ് സീന്‍ ചെയ്തത്. താഴെ വന്നിറങ്ങിയ റിമയുടെ ശരീരം നിറയെ മുറിവുകളായിരിന്നു. സജിന്‍ ബാബു തിയേറ്ററില്‍ തനിക്കൊരു വേഷം നല്‍കിയിരുന്നുവെന്നും എന്നാല്‍ മറ്റൊരു ലൊക്കേഷനില്‍ എത്തേണ്ടത് കൊണ്ട് ആ വേഷം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. 


റിമ കല്ലിങ്കല്‍, ഡെയ്ന്‍ ഡേവിസ്, സരസ ബാലുശ്ശേരി, പ്രമോദ് വെളിയനാട്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മേഘ രാജന്‍, ആന്‍ സലിം, ബാലാജി ശര്‍മ, ഡി രഘൂത്തമന്‍, അഖില്‍ കവലയൂര്‍, അപര്‍ണ സെന്‍, ലക്ഷ്മി പത്മ, മീന രാജന്‍, ആര്‍ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രന്‍, അശ്വതി, അരുണ്‍ സോള്‍, രതീഷ് രോഹിണി എന്നിവരാണ് അഭിനേതാക്കള്‍.