അടിമുടി വ്യത്യസ്തത... 'അപ്പന്‍' എന്ന ചിത്രത്തിന് ശേഷം 'പെരുമാനി'യുമായി മജു

അടിമുടി വ്യത്യസ്തത... 'അപ്പന്‍' എന്ന ചിത്രത്തിന് ശേഷം 'പെരുമാനി'യുമായി മജു


കൊച്ചി: 'അപ്പന്‍' എന്ന പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പെരുമാനി'. പേര് സൂചിപ്പിക്കും പോലെ ഏറെ വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. 


സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്ക്മാന്‍ അവറാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പെരുമാനി റീലീസിന് തയാറെടുക്കുകയാണ്. യുണി വൈ മൂവിസും മജു മൂവിസും ചേര്‍ന്ന് അവതരിപ്പിക്കുന്ന പെരുമാനിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകന്‍ മജുവാണ്. ഫിറോസ് തൈരിനില്‍ ആണ് നിര്‍മ്മാണം.


ദീപ തോമസ്, രാധിക രാധാകൃഷ്ണന്‍, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ എന്നിവരാണ് ചിത്രത്തില്‍ മറ്റുള്ള പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഒരു ഫാന്റസി ഡ്രാമയാണ് പെരുമാനിയിലൂടെ സംവിധായകന്‍ പ്രേക്ഷകര്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. സഞ്ജീവ് മേനോന്‍, ശ്യാംധര്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. മനേഷ് മാധവനാണ് ഛായാഗ്രഹണം ഒരുക്കുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധായകന്‍. എഡിറ്റര്‍- ജോയല്‍ കവി, സൗണ്ട് ഡിസൈന്‍- ജയദേവന്‍ ചക്കാടത്ത്, ഗാനങ്ങള്‍- മുഹ്‌സിന്‍ പെരാരി, സുഹൈല്‍ കോയ, പ്രൊജകട് ഡിസൈനെര്‍- ഷംസുദിദീന്‍ മങ്കരത്തൊടി, സിങ്ക് സൗണ്ട്- വൈശാഖ് പി വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അനീഷ് ജോര്‍ജ്,  പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഹാരിസ് റഹ്‌മാന്‍, പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍- അനൂപ് കൃഷ്ണ, ഫിനാന്‍സ് കണ്‍ട്രോളര്‍- വിജീഷ് രവി, ആര്‍ട്ട് ഡയറക്ടര്‍- വിശ്വനാഥന്‍ അരവിന്ദ്, കോസ്റ്റിയും ഡിസൈനെര്‍- ഇര്‍ഷാദ് ചെറുകുന്ന്, മേക്ക് അപ്പ്- ലാലു കൂട്ടലിട, വി എഫ് എക്‌സ്- സജി ജൂനിയര്‍ എഫ് എക്‌സ്, കളറിസ്റ്റ്- രമേശ് അയ്യര്‍, അസോസിയേറ്റ് ഡയറക്ടെഴ്‌സ്- ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, സ്റ്റണ്ട്- മാഫിയ ശശി, സ്റ്റില്‍സ്- സെറീന്‍ ബാബു, പോസ്റ്റര്‍ ഡിസൈനിങ്- യെല്ലോ ടൂത്ത്, പി ആര്‍ ഒ ആന്‍ഡ് മാര്‍ക്കറ്റിംഗ്- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.