നീതിപീഠത്തെ നിക്ഷിപ്ത താല്പര്യക്കാര്‍ അട്ടിമറിക്കുന്നതിനെതിരെ അഭിഭാഷകര്‍ രംഗത്ത്

നീതിപീഠത്തെ നിക്ഷിപ്ത താല്പര്യക്കാര്‍ അട്ടിമറിക്കുന്നതിനെതിരെ അഭിഭാഷകര്‍ രംഗത്ത്


ന്യൂഡല്‍ഹി: ഇന്ത്യന്‍ നീതിപീഠത്തെ നിക്ഷിപ്ത താല്‍പ്പര്യങ്ങളോടെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനെതിരെ അഭിഭാഷകര്‍ രംഗത്ത്. മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വെയും പിങ്കി ആനന്ദും ഉള്‍പ്പെടെ ഇന്ത്യയിലെ 600-ലധികം അഭിഭാഷകരാണ് തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചത്.

രാഷ്ട്രീയ നേതാക്കളും അഴിമതി ആരോപണങ്ങളും ഉള്‍പ്പെടുന്ന കേസുകളില്‍ നീതിപീഠത്തിന്റെ വിധി പോലും  സ്വാധീനിക്കുപ്പെടുന്നതായും അഭിഭാഷകര്‍ ഉയര്‍ത്തിക്കാട്ടുന്നു.

ഈ നടപടികള്‍ ജനാധിപത്യ ഘടനയ്ക്കും ജുഡീഷ്യല്‍ പ്രക്രിയകളില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിനും കാര്യമായ ഭീഷണിയാണ്. നിലവിലെ നടപടികളെ അപകീര്‍ത്തിപ്പെടുത്താനും കോടതികളിലുള്ള പൊതുജനവിശ്വാസം തകര്‍ക്കാനുമുള്ള ശ്രമത്തില്‍ ജുഡീഷ്യറിയുടെ സുവര്‍ണ്ണ കാലഘട്ടത്തെക്കുറിച്ച് ഈ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ തെറ്റായ വിവരണങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അഭിഭാഷകര്‍ അവകാശപ്പെട്ടു.

അവരുടെ രാഷ്ട്രീയ അജണ്ടയെ അടിസ്ഥാനമാക്കിയുള്ള സെലക്ടീവ് വിമര്‍ശനമോ കോടതി തീരുമാനങ്ങളെ പുകഴ്ത്തലോ ഉള്‍പ്പെടുന്നതാണ് ഗ്രൂപ്പ് തന്ത്രങ്ങള്‍. ചില അഭിഭാഷകര്‍ രാഷ്ട്രീയക്കാരെ സംരക്ഷിക്കുകയും രാത്രിയില്‍ മാധ്യമങ്ങളിലൂടെ ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് കാണുന്നത് വിഷമകരമാണ്.. ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ പറയുന്നു.

'രാഷ്ട്രീയക്കാര്‍ ഒരാളെ അഴിമതി ആരോപിച്ച് കോടതിയ്ക്കുള്ളില്‍ എത്തിയ്ക്കുന്നതും വാദിക്കുന്നതും വിചിത്രമാണ്, കോടതി വിധി അവരുടെ വഴിക്ക് പോകുന്നില്ലെങ്കില്‍, കോടതിക്കുള്ളിലും മാധ്യമങ്ങളിലൂടെയും കോടതിയെ വിമര്‍ശിക്കുന്നതരത്തിലേയ്ക്ക് കാര്യങ്ങള്‍ എത്തി' അഭിഭാഷകര്‍ പറഞ്ഞു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ സംഭവവികാസങ്ങള്‍ നടക്കുന്നതെന്ന് അടിവരയിട്ട്, ചില ഘടകങ്ങള്‍ ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും അവരുടെ കേസുകളില്‍ പ്രത്യേക രീതിയില്‍ തീരുമാനമെടുക്കാന്‍ ജഡ്ജിമാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ സോഷ്യല്‍ മീഡിയയില്‍ നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും അഭിഭാഷകരുടെ സംഘം ആരോപിച്ചു.

'വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ കോടതികളെ ഇകഴ്ത്താനും കൈകാര്യം ചെയ്യാനുമുള്ള ഈ ശ്രമങ്ങള്‍ ഒരു കാരണവശാലും അനുവദിക്കാനാവില്ല. ശക്തമായി നിലകൊള്ളാനും ഈ ആക്രമണങ്ങളില്‍ നിന്ന് നമ്മുടെ കോടതികളെ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കാനും ഞങ്ങള്‍ സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിക്കുന്നു,' കത്തില്‍ പറയുന്നു.