ചെന്നൈ: ആദായ നികുതി കേസില്‍ നടന്‍ വിജയ്ക്ക് തിരിച്ചടി. വിജയ്യുടെ ഹര്‍ജി തള്ളിയ മദ്രാസ് ഹൈക്കോടതി ആദായ നികുതി വകുപ്പ് പിഴ ചുമത്തിയത് ശരിവെക്കുകയുമായിരുന്നു. ഒന്നരക്കോടി രൂപ വിജയ് പിഴയടയ്ക്കണമെന്ന് കോടതി വ്യക്തമാക്കി.
20151-16ലെ യഥാര്‍ഥ വരുമാനം വെളിപ്പെടുത്താതിരുന്നതിനാണ് വിജയ്ക്ക് ഒന്നരക്കോടി രൂപ പിഴ ചുമത്തിയിരുന്നത്. പുലി സിനിമയില്‍ അഭിനയിച്ചതിനു പണമായി നേരിട്ട് വാങ്ങിയ 4.93 കോടി രൂപ ഉള്‍പ്പെടുത്തിയില്ലെന്നാണ് ഐ ടി വകുപ്പിന്റെ കണ്ടെത്തല്‍. ചെക് ആയി വാങ്ങിയ 16 കോടി ആണ് വിജയ് പ്രതിഫലം ആയി കാണിച്ചിരുന്നത്. 2015ല്‍ വിജയ്‌യുടെ വീട്ടിലെ പരിശോധനയില്‍ രേഖകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ആണ് 2022ല്‍ ഒന്നരക്കോടി രൂപ പിഴ ചുമത്തിയത്.
2022ല്‍ വിജയ് നല്‍കിയ ഹര്‍ജി 2023 ഡിസംബറില്‍ ആണ് ഇതിനു മുന്‍പ് പരിഗണിച്ചത്.
