ന്യൂഡല്‍ഹി: കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പരിശോധിക്കാമെന്ന് കേന്ദ്രം. രാജ്യസഭയില്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. വലിയ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടെന്നും പദ്ധതി പ്രായോഗികമല്ലെന്നും പറഞ്ഞ അദ്ദേഹം സംസ്ഥാന സര്‍ക്കാരിന് ആവശ്യമെങ്കില്‍ ഒരിക്കല്‍ കൂടി പരിഗണിക്കാന്‍ തയ്യാറാണെന്നും അറിയിച്ചു.
ഹൈ സ്പീഡ് പദ്ധതിയും പരിശോധിക്കാമെന്ന് പറഞ്ഞ മന്ത്രി ഭൂമി ഏറ്റെടുക്കല്‍ വലിയ പ്രശ്‌നമാണെന്നും 14 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുക്കാന്‍ കഴിഞ്ഞതെന്നും വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പദ്ധതിക്ക് പൂര്‍ണ പിന്തുണയുണ്ടെന്നും പദ്ധതി നടപ്പാക്കാമെന്നും വ്യക്തമാക്കി.
റെയില്‍വെ വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിന് വലിയ താത്പര്യമില്ലെന്ന് പറഞ്ഞ അശ്വനി വൈഷ്ണവ് ശബരിപാതയ്ക്ക് സംസ്ഥാനം ഭൂമി ഏറ്റെടുത്തത് റയില്‍വേയുടെ പ്രേരണ മൂലമാണെന്നും കുറ്റപ്പെടുത്തി.
