ഹത്രാസ് ദുരന്തം; ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഹത്രാസ് ദുരന്തം; ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍


ഹത്രാസ്: ഹത്രാസിലുണ്ടായ ദുരന്തത്തിന് പിന്നാലെ ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത.ു സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സിക്കന്ദര്‍ റാവു, സര്‍ക്കിള്‍ ഓഫിസര്‍, എസ് എച്ച് ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്  പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെ നടപടി സ്വീകരിച്ചത്.

സംഘാടകര്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും പൊലീസ് ഉള്‍പ്പെടെയുള്ള പ്രദേശിക ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നും ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ടതായും ഉദ്യോഗസ്ഥര്‍ സംഭവത്തെ നിസ്സാരമായി എടുത്തുവെന്നും സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട് വേദി പരിശോധിക്കുകയോ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആള്‍ദൈവം ഭോലെ ബാബയുടെ പേര് ഒഴിവാക്കിയാണ് 300 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജൂലൈ രണ്ടിന് നടന്ന സത്സംഗിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേരാണ് മരിച്ചത്. സംഭവത്തിനു ശേഷം ബാബ ഒളിവിലാണെങ്കിലും സത്സംഗിന്റെ സംഘാടകന്‍ മുഖ്യപ്രതി ദേവപ്രകാശ് മധുകറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.