മുംബൈ: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയില്‍ പാമ്പിനെ തുറന്നു വിട്ട യുവാവിനെ അറസ്റ്റ് ചെയ്തു. നാസിക് സ്വദേശിയായ ജഗന്‍ അര്‍ജുന്‍ ഭാലെയാണ് അറസ്റ്റിലായത്.
മുംബൈ- സോലാപുര്‍ വന്ദേഭാരതില്‍ ഡിസംബര്‍ 27നായിരുന്നു സംഭവം. യാത്രക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് റെയില്‍വേ ജീവനക്കാര്‍ ശുചിമുറി പൂട്ടിയിടുകയായിരുന്നു.
പിന്നീട് സോലാപുറിലെത്തിയപ്പോള്‍ വിദഗ്ധരെത്തി പാമ്പിനെ പിടികൂടി. ആര്‍ പി എഫ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കല്യാണിലെ റെയില്‍വേ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
