റാഞ്ചി: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെ എം എം) നേതാവ് ഹേമന്ദ് സോറന്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നാലാം തവണയാണ് ഹേമന്ദ് സോറന്‍ ഝാര്‍ഖണ്ഡിന്റെ മുഖ്യമന്ത്രിയാവുന്നത്.
ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളായ രാഹുല്‍ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവര്‍ 28ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ക്കും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണമുണ്ട്. ജെ എം എം മന്ത്രിമാര്‍ക്ക് പുറമേ കോണ്‍ഗ്രസില്‍നിന്ന് ആറുപേരും ആര്‍ ജെ ഡിയില്‍നിന്ന് നാലുപേരും മന്ത്രിസഭയുടെ ഭാഗമാവുമെന്നാണ് വിവരം.