ഇന്‍ഡിഗോ; നാല് ഡിജിസിഎ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ഇന്‍ഡിഗോ; നാല് ഡിജിസിഎ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു


ന്യൂഡല്‍ഹി: ഇന്‍ഡിഗോ പ്രതിസന്ധിക്ക് പിന്നാലെ വ്യോമയാന ഡയറക്ടറേറ്റ് ജനറലിലെ (ഡിജിസിഎ) നാല് ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. കരാര്‍ അടിസ്ഥാനത്തില്‍ ഡിജിസിഎയില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് പുറത്താക്കിയത്.

ഇന്‍ഡിഗോയുടെ ചുമതലയുണ്ടായിരുന്ന നാല് ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്‌പെക്ടര്‍മാരെയാണ് ഡിജിസിഎ പിരിച്ചുവിട്ടത്. ഡെപ്യൂട്ടി ചീഫ് ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്‌പെക്ടര്‍ ഋഷിരാജ് ചാറ്റര്‍ജി, സീനിയര്‍ ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്‌പെക്ടര്‍ സീമ ജാംനാനി, ഫളൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍ കുമാര്‍ പൊഖ്‌റിയാല്‍, പ്രിയം കൗശിക് എന്നിവരാണ് പുറത്തായത്.

യാത്രാ പ്രതിസന്ധിയില്‍ നഷ്ടപരിഹാരത്തിന് പുറമേ മറ്റ് ആനുകൂല്യങ്ങളും ഇന്‍ഡിഗോ നല്‍കാനൊരുങ്ങുകയാണ്. യാത്ര തടസപ്പെട്ടവര്‍ക്ക് 10,000 രൂപയുടെ യാത്രാ വൗച്ചറുകളാണ് നഷ്ടപരിഹാരത്തിന് പുറമേ ഇന്‍ഡിഗോ നല്‍കുന്നത്. വൈകിയ സമയത്തിന് ആനുപാതികമായി 5,000 മുതല്‍ 10,000 രൂപ വരെ നഷ്ടപരിഹാരം നല്‍കും. ഇത് കൂടാതെയാണ് 10,000 രൂപയുടെ യാത്രാ വൗച്ചര്‍ നല്‍കുക. ഒരു വര്‍ഷമാണ് വൗച്ചറിന്റെ കാലാവധി.