യെഡിയൂരപ്പക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് പുനരാരംഭിക്കാന്‍ തീരുമാനിച്ച് കര്‍ണാടക മന്ത്രിസഭ

യെഡിയൂരപ്പക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് പുനരാരംഭിക്കാന്‍ തീരുമാനിച്ച് കര്‍ണാടക മന്ത്രിസഭ


ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പക്ക് കുരുക്ക്. യെഡിയൂരപ്പക്കും കുടുംബത്തിനുമെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് പുനരാരംഭിക്കാന്‍ കര്‍ണാടക മന്ത്രിസഭ തീരുമാനിച്ചു. കേസില്‍ എസ് യെഡിയൂരപ്പയെ വിചാരണ ചെയ്യാനുള്ള ഹര്‍ജി തള്ളിയ തീരുമാനം പുനപരിശോധിക്കാന്‍ ഗവര്‍ണറോട് മന്ത്രിസഭ ശുപാര്‍ശ ചെയ്തു. യെഡിയൂരപ്പ, ബിജെപി സംസ്ഥാന അധ്യക്ഷനും ശിക്കാരിപുര എംഎല്‍എയുമായ വിജയേന്ദ്ര, യെഡിയൂരപ്പയുടെ മറ്റ് ബന്ധുക്കള്‍, എംഎല്‍എ ശിക്കാരിപുര എന്നിവരുടെ പേരിലാണ് അഴിമതി ആരോപണം.

ബെംഗളൂരുവിലെ ബിദരഹള്ളിയിലെ ബാംഗ്ലൂര്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സ് പദ്ധതിയുമായി ബന്ധപ്പെട്ട കരാറിലാണ് അഴിമതി നടന്നുവെന്ന് ആരോപണമുള്ളത്. അഴിമതി, വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് 12 കോടി കൈക്കൂലി വാങ്ങി എന്നതാണ് കേസ്. കൈക്കൂലി കൈമാറുന്നതും ഇവര്‍ തമ്മിലുള്ള സംഭാഷണവും സ്വകാര്യ വാര്‍ത്താ ചാനല്‍ പുറത്തുവിട്ടിരുന്നു.